Saturday, April 20, 2024 4:11 pm

ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ് ; എതിർപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്. എതിർപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ. കൊല്ലം ശാസ്താംകോട്ട കോളേജ് റോഡിന് സമീപത്തുള്ള ആൽത്തറയിലാണ് പെൺകുട്ടികൾക്ക് ഇരിക്കാൻ വിലക്കേർപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ബോർഡ് ആണ് വിവാദമായത്. എന്നാൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പെൺകുട്ടികൾക്ക് ഒപ്പം ആൽത്തറയിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് എതിര്‍പ്പ് പ്രകടിപ്പിച്ചു.

Lok Sabha Elections 2024 - Kerala

‘പെൺകുട്ടികൾ ഒരുമിച്ച് ഇരിക്കരുത്’ എന്ന ബോർഡാണ് വിദ്യാർത്ഥികൾ ഇരിക്കുന്ന സ്ഥലത്ത് തൂക്കിയിരുന്നത്. കുടുംബ സമേധമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആൽത്തറയിൽ ഇരിക്കുന്ന ചിത്രം പകര്‍ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. മൂന്ന് യുവതികളും മൂന്ന് യുവാക്കളും ഒരു കുട്ടിയും ആൽത്തറയിൽ ഇരിക്കുന്ന ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. പെൺകുട്ടികളെ വിലക്കുന്ന ബോർഡ് കീറി എറിഞ്ഞെന്നും ‘എല്ലാവർക്കും ഇരിക്കാം’ എന്ന പുതിയ ബോർഡ് തൂക്കിയെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന് താഴെ വെല്ലുവിളികളും മുദ്രാവാക്യവും നിറയുകയാണ്.

പണ്ട് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കാലത്ത് ഇവിടെ ജനം ഇരിക്കുന്ന ആൽത്തറയായിരുന്നു. പിന്നീട് അവിടെ ഉണ്ടായിരുന്ന ആൽ നശിച്ചു. അത് മുറിച്ചപ്പോൾ അതിനുള്ളിൽ ഒരു ശിവലിംഗരൂപത്തിലെ കല്ല് കണ്ടു. എന്നാൽ ഇത് അവിടെ സ്ഥാപിക്കുന്നത് സംബന്ധിച്ച് തർക്കമായി സംഘർഷാവസ്ഥയെത്തുടർന്ന് ഇത് തഹസിൽദാർ ഏറ്റെടുത്ത് താലൂക്ക് ഓഫീസിൽ  സൂക്ഷിച്ചിരിക്കുകയാണ്. ആൽത്തറയിൽ പതിവായി വിളക്ക് കത്തിക്കാറുണ്ട്. ഉൽസവത്തിന് ഇറക്കിപൂജ നടക്കുന്ന സ്ഥലവുമാണ്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗമ്യ വിശ്വനാഥന്‍റെ കൊലപാതകം ; പ്രതികളുടെ ശിക്ഷ മരവിപ്പിച്ചതിനെതിരെ മാതാവ് സുപ്രീംകോടതിയിൽ

0
ഡൽഹി : കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ മാതാവ് സുപ്രീംകോടതിയെ...

ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി അവസാനിപ്പിക്കും : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി:  ലോക്സഭാ തിരഞ്ഞെടുപ്പിൽ  ബിജെപിക്ക് 150 ൽ സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് ...

അടുത്ത ന്യൂനമർദത്തിന് ശക്തി കുറയാൻ സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
മസ്‌കത്ത്: ഏപ്രിൽ 23, 25 തിയ്യതികളിൽ ഒമാനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത...

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന...