കൊച്ചി: സ്ത്രീധന നിരോധന നിയമപ്രകാരമുള്ള പരാതികൾ ഉന്നയിക്കാൻ പ്രത്യേക പോർട്ടൽ തുടങ്ങിയതായി സർക്കാർ ഹൈക്കോടതിയിൽ. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ത്രീധന നിരോധന നിയമം നടപ്പാക്കാൻ കർശന നടപടി സ്വീകരിച്ചതായും വനിതാ ശിശുക്ഷേമ ഡയറക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉണ്ട്. 2021 എല്ലാ ജില്ലകളിലും വനിതാ ശിശു വികസന ഓഫീസറെ സ്ത്രീധന നിരോധന ഓഫീസറായി നിയമിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീധന നിരോധനം നിയമം കർശനമായി നടപ്പാക്കണം എന്നും, നിയമത്തിലെ മൂന്നാം വകുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയമ ബിരുദധാരി നൽകിയ ഹജിർയിലാണ് സർക്കാർ വിശദീകരണം. മൂന്നാം വകുപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























