കഴിഞ്ഞ നാലുവർഷംകൊണ്ട് ജില്ലയിൽ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ്‍വസ്തുക്കൾ 7200 ടൺ

For full experience, Download our mobile application:
Get it on Google Play

പന്തളം : കഴിഞ്ഞ നാലുവർഷംകൊണ്ട് ജില്ലയിൽ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ്‍വസ്തുക്കൾ 7200 ടൺ. ഇത് ശാസ്ത്രീയ സംസ്കരണത്തിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ കമ്പനിയായ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. 1400 ക്വിന്റൽ ചില്ല് പാഴ്‍വസ്‌തുക്കൾ, 32 ടൺ ഇലക്ട്രോണിക്‌സ് പാഴ്‍വസ്തുക്കൾ, 4800 ടൺ ചെരുപ്പ്, ബാഗ്, റെക്‌സിൻ പാഴ്‍വസ്‌തുക്കൾ എന്നിവ ഇതിലുൾപ്പെടും. സംസ്ഥാനത്ത് ആദ്യമായി ജില്ലാപഞ്ചായത്തും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയും ചേർന്ന് കുന്നന്താനത്ത് ഗ്രീൻ പാർക്ക് എന്നപേരിൽ പ്ലാസ്റ്റിക് സംസ്‌കരിച്ച് ഗ്രാന്യൂൾസ് നിർമിക്കുന്ന ഫാക്ടറി തുടങ്ങിയത് ഈ മേഖലയിലെ വലിയ മുന്നേറ്റമാണെന്ന് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാർ പറഞ്ഞു.

പ്ലാസ്റ്റിക് മലിനീകരണത്തെ കുറയ്ക്കുന്നതിനുള്ള കർമ പരിപാടികൾ സജീവമായി മുമ്പോട്ടു കൊണ്ടുപോകാനാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലും ക്ലീൻ കേരള കമ്പനിയുടെ ലക്ഷ്യം. ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് വലിയ സംഭാവനയാണ് ചെയ്യുന്നത്. പൊതുജനങ്ങൾ അവരോട് കാട്ടുന്ന സഹകരണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ അജൈവ പാഴ്‌വസ്തു ശേഖരണത്തിൽ വലിയ വർധനയാണ് ജില്ലയിൽ വന്നിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...