മോര്‍ബി തൂക്കുപാലത്തിന്‍റെ കേബിള്‍ തുരുമ്പിച്ചിരുവന്നുവെന്ന് പോലീസ് കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍ : 141 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാലത്തിലെ കേബിള്‍ തുരുമ്പിച്ചിരുവന്നുവെന്നും അത് നന്നാക്കിയിരുന്നെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നുവെന്നും പോലീസ് കോടതിയില്‍. മോര്‍ബി ഡിഎസ്പി പിഎ സലയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പാലത്തിലെ കേബിളില്‍ ഗ്രീസോ മറ്റോ ഇട്ടിരുന്നില്ല. കേബിള്‍ പൊട്ടുന്ന സമയത്ത് അത് തുരുമ്പിച്ചിരിക്കുകയായിരുന്നു.

പാലത്തിന് എന്ത് പണി ചെയ്‌തെന്നോ എങ്ങനെ കാത്തുസൂക്ഷിച്ചുവെന്നോ കൃത്യമായ രേഖകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ദൗര്‍ഭാഗ്യകരമായ അപകടം നടന്നത് ദൈവനിശ്ചയം കൊണ്ടാണെന്ന് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഒറേവ കമ്പനിയുടെ മാനേജര്‍മാരിലൊരാളായ ദീപക് പരേഖ് കോടതിയില്‍ പറഞ്ഞു. പാലം തകര്‍ന്നതില്‍ ഒന്‍പതു പേരാണ് ഇതുവരെ അറസ്റ്റിലായത്.

തൂക്കുപാലത്തിന്‍റെ നവീകരണം നടത്തിയ ‘ഒറേവ’ കമ്പനിയിലെ മാനേജര്‍മാര്‍, പാലത്തിലെ പ്രവേശന ടിക്കറ്റ് കളക്ടര്‍മാര്‍, സുരക്ഷാജീവനക്കാര്‍ എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായത്‌. ദുരന്തത്തില്‍ 141 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറേവ, സുരക്ഷയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ലംഘിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. നവീകരണത്തിനു ശേഷം പൊതുജനങ്ങള്‍ക്കായി പാലം തുറന്നുകൊടുത്തതിന്റെ നാലാംദിനമാണ് വന്‍ ദുരന്തമുണ്ടായത്.

തൂക്കുപാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മോര്‍ബി നഗര ഭരണകൂടവുമായി 15 കൊല്ലത്തെ കരാറിലാണ് ഒറേവ ഒപ്പുവെച്ചത്. എന്നാല്‍ പാലം നവീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് മുന്‍പരിചയമില്ലാത്ത ചെറുകമ്പനിയായ ദേവപ്രകാശ് സൊല്യൂഷന്‍സിനെ ഏല്‍പിക്കുകയായിരുന്നു എന്നാണ് വിവരം. മാര്‍ച്ച് മാസത്തിലാണ് തൂക്കുപാലം നവീകരണം ഒറേവയെ ഏല്‍പിക്കുന്നത്. തുടര്‍ന്ന് ഏഴുമാസത്തിനു ശേഷം ഗുജറാത്തി പുതുവര്‍ഷമായ ഒക്ടോബര്‍ 26-ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി ചുരുങ്ങിയത് എട്ടു മുതല്‍ 12 മാസംവരെ പാലം അടച്ചിടണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാല്‍ പാലം തുറന്നുകൊടുത്തത് ഗുരുതരമായ ഉത്തരവാദിത്വമില്ലായ്മയും ശ്രദ്ധയില്ലായ്മയുമാണെന്ന് പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും നടത്തിപ്പിനും ചുമതലപ്പെടുത്തിയിരുന്നവര്‍ അത് വേണ്ടവിധത്തില്‍ ചെയ്തില്ലെന്നും എഫ്.ഐ.ആര്‍. വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് ആശയവിനിമയത്തിന്റെ പ്രശ്നം’ ; കെ സി വേണുഗോപാൽ

0
ഡൽഹി : കോൺഗ്രസ് ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ, വന്ദേമാതരം മുഴുവൻ പാടിയത്...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...