വാറ്റു കേന്ദ്രത്തിൽ നടത്തിയ പോലീസ് റെയ്ഡിൽ ചാരായത്തിനൊപ്പം നാടൻ തോക്കുകളും പിടികൂടി ; കാഞ്ചിയാർ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: ഇടുക്കിയിലെ വാഴവരയിൽ വാറ്റു കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ വാറ്റുചാരായത്തിനൊപ്പം നാടൻ തോക്കുകളും പിടികൂടി. വാറ്റു കേന്ദ്രം നടത്തിയിരുന്ന കാഞ്ചിയാർ സ്വദേശി കൊച്ചു ചേന്നാട്ട് ബിബിൻസ് അറസ്റ്റിലായി. ഇയാള്‍ സ്ഥിരമായി വാറ്റ് ചാരായം വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്‍റെ പ്രത്യേക സ്‌ക്വാഡ്‌ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ വാഴവരയിലുള്ള ഏലത്തോട്ടത്തിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടിനുള്ളിൽ നിന്നാണ് ലൈസൻസില്ലാത്ത രണ്ട് നാടൻ തോക്കുകളും, രണ്ട് ലിറ്റർ വാറ്റ് ചാരായവും, അൻപത് ലിറ്റർ കോടയും കണ്ടെടുത്തത്. ബിബിൻസ് തോക്കുകൾ ഉപയോഗിച്ച് മൃഗവേട്ട നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

മുൻപ് താമസിച്ചിരുന്ന കക്കാട്ടുകടയിലും ബിബിൻസ് ചാരായം വാറ്റി വിൽപ്പന നടത്തിയിട്ടുണ്ട്. വിവിധ ഭാഗത്ത് ഇയാൾക്ക് അടുപ്പമുള്ളവർക്ക് മാത്രമാണ് ചാരായം വിറ്റിരുന്നത്. എട്ടു വർഷം മുമ്പാണ് വാഴവര മന്നാക്കുടി ഭാഗത്ത് സ്ഥലം വാങ്ങി കൃഷി തുടങ്ങിയത്. മൂന്നു വർഷമായി വാഴവരയിൽ കുടുംബവുമൊത്ത് ബിബിൻസ് താമസിച്ച് വരികയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...