സംസ്ഥാനത്ത് പോക്സോ  ഇരകളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നൽകേണ്ട ധനസഹായ വിതരണം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പോക്സോ  ഇരകളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നൽകേണ്ട ധനസഹായ വിതരണം പ്രതിസന്ധിയിൽ. ലീഗൽ സര്‍വീസസ് അതോറിറ്റി വഴി ലഭ്യമാക്കേണ്ട തുക രണ്ട് വര്‍ഷമായി കാത്തിരിക്കുന്നവര്‍വരെ ഉണ്ട് ഇരകളുടെ കൂട്ടത്തിൽ. സര്‍ക്കാരിന് കാശ് കിട്ടുന്ന മുറയ്ക്ക് കൊടുക്കുമെന്നാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയവര്‍ക്ക് കിട്ടിയ മറുപടി. 11 വയസുള്ളപ്പോൾ മുതൽ സ്വന്തം അച്ഛനാൽ പീഡിപ്പിക്കപ്പെട്ട് നിര്‍ഭയ കേന്ദ്രത്തിലെത്തിയ പോക്സോ അതിജീവിത മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടും ധനസഹായം ലഭിക്കാൻ നടപടിയുണ്ടായിട്ടില്ല. പതിനെട്ട് വയസ്സുവരെ നിര്‍ഭയ കേന്ദ്രത്തിലായിരുന്നു അതിജീവിത. പ്രായപൂര്‍ത്തിയാതോടെ അവിടെ നിന്ന് ഇറങ്ങി അമ്മക്ക് ഒപ്പം പോകേണ്ടി വന്നു.

ഇടക്ക് വന്ന കോടതി വിധിയും ലീഗൽ സര്‍വീസസ് അതോറിറ്റി നിശ്ചയിച്ച് നൽകിയ ധനസഹായവും ഉണ്ട്.  കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ തുകയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഇവര്‍. തുടര്‍ പഠനത്തിനും അതിജീവനത്തിനും അത്യാവശ്യമായ തുക അടിയന്തിരമായി അനുവദിച്ച് നൽകണമെന്ന അപേക്ഷക്ക് സര്‍ക്കാരിൽ നിന്ന് പണം ലഭിക്കാത്തതിനാലാണ് നല്‍കാൻ കഴിയാത്തതെന്നാണ് ലീഗൽ സര്‍വീസസ് അതോറിറ്റി നൽകിയ മറുപടി. നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവ് 2022 ഡിസംബറിൽ കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ സര്‍ക്കാരിൽ നിന്ന് പണം അനുവദിച്ച് കിട്ടാത്തത് കൊണ്ട് അത് അനുവദിക്കാൻ കഴിയുന്നില്ല എന്നുമാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മറുപടി.

ഇത് ഒരാളുടെ മാത്രം അനുഭവമല്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇത്തരത്തിൽ പലര്‍ക്കായി അനുവദിക്കേണ്ട പത്ത് കോടിയോളം കുടിശിക ഉണ്ടെന്നാണ് ലീഗൽ സര്‍വീസ് അതോറിറ്റി വൃത്തങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു പൈസ പോലും സര്‍ക്കാര്‍ കൊടുത്തിട്ടില്ല. സംസ്ഥാനത്തെ മുഴുവൻ കണക്കെടുത്താൽ വലിയ തുക തന്നെ ഉണ്ടാകും കുടിശിക. ഇരകൾക്ക് അനുവദിക്കേണ്ട ധനസഹായത്തിന്‍റെ മാനദണ്ഡത്തിൽ തുടങ്ങി അനുവദിച്ച തുകയുടെ വിശദാംശങ്ങൾ അവരെ അറിയിക്കുന്നതിൽ വരെ ഒരു വ്യവസ്ഥയും ഇല്ലെന്ന വിമര്‍ശനങ്ങൾക്ക് ഇടക്കാണ് തുക അനുവദിക്കുന്നതിലെ വീഴ്ച സംബന്ധിച്ച പരാതിയും. പോക്സോ ഇരകൾക്ക് നൽകുന്ന ധനസഹായ വിതരണത്തിലെ കാലതാമസം അടക്കം വിവിധ കാര്യങ്ങളിൽ വിശദീകരണം തേടി ജൂൺ മാസത്തിൽ നിയമസഭയിൽ നൽകിയ ചോദ്യത്തിന് പോലും മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...