തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6000 അടുക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജില്ലയില്‍ കൊവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6000 അടുക്കുന്നു. ഇന്നലെ പുതുതായി 497 പേര്‍ രോഗനിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ കൊവിഡ്  നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5914. ഇതില്‍ 5400 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു. 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 250 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 24 പേരും ജനറല്‍ ആശുപത്രിയില്‍ 6 പേരും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 4 പേരും എസ്‌എറ്റി ആശുപത്രിയില്‍ 6 പേരും വിവിധ സ്വകാര്യ ആശുപത്രികളില്‍ 3 പേരും ഉള്‍പ്പെടെ 43 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇന്നലെ 70 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 64 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. കൊവിഡ് കെയര്‍ സെന്ററുകളിലായി 471 പേരാണ്  നിരീക്ഷണത്തിലുള്ളത്. ഇതില്‍ മാര്‍ ഇവാനിയോസ് 148, ചൈത്രം 25, കെഎസ്‌ഇബിഐബി 13, എല്‍എന്‍സിപിഇ 41, ഐഎംജി ട്രെയിനിങ് സെന്റര്‍ 92, ഹോട്ടല്‍ ഹില്‍ട്ടണ്‍ 3, ഹോട്ടല്‍ മസ്‌കറ്റ് 5, വിദ്യ എഞ്ചിനീയറിംഗ് കോളേജ് 4, പങ്കജകസ്തുരി 14, വികെസിഇറ്റി 11, മാലിക് ഹോസ്പിറ്റലില്‍ 8, ഹീരാ 17, ബിഎസ്‌എന്‍എല്‍ 25, എല്‍എംഎസ് 19, യൂണിവേഴ്‌സിറ്റി വിമന്‍സ് ഹോസ്റ്റല്‍ 21, ജൂബിലി അനിമേഷന്‍ 15, ഐസിഎം പൂജപ്പുര 10 എന്നിങ്ങനെയാണ് കണക്കുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...