കേരളത്തില്‍ ഈ വര്‍ഷവും പ്രളയത്തിന് സാധ്യതയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കേരളത്തില്‍ ഇത്തവണയും പ്രളയത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം. ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. എം. രാജീവൻ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ കണക്ക് നോക്കുമ്പോൾ പ്രളയത്തിനുള്ള സാധ്യത വർധിച്ചു വരികയാണ്. ഇത്തവണയും അത് പ്രതീക്ഷിക്കണം. സർക്കാർ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണം. ഈ വർഷം മാത്രമല്ല വരും വർഷങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ട്. എപ്പോൾ മഴപെയ്യും എന്ന കാര്യം മഴയ്ക്ക് രണ്ട് മൂന്ന് ദിവസത്തിനു മുൻപായി അറിയിക്കുമെന്നും ഡോ. എം. രാജീവൻ പറഞ്ഞു. കഴിഞ്ഞ വർഷത്തേതിന് സമാനമായ മഴ ഇത്തവണയും ലഭിക്കാൻ സാധ്യതയുണ്ട്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്ത് ഉയർന്ന തോതിൽ മഴ ലഭിക്കും. ആളുകളെ ഒഴിപ്പിക്കലും ഡാമുകൾ തുറക്കുകയും ചെയ്യുന്ന കാര്യത്തിൽ സർക്കാരുകൾക്ക് ശ്രദ്ധവേണം. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...