തിരുവനന്തപുരത്ത് യുവാവിനെ സ്ക്രൂ ഡ്രൈവറും സര്‍ജിക്കൽ ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുവാവിന് നേരെ സ്ക്രൂ ഡ്രൈവറും സർജിക്കൽ ബ്ലേഡും ഉപയോഗിച്ച് ആക്രമണം. കിള്ളി തെക്കുംകര വീട്ടിൽ നിസാമിന് നേരെയാണ് ആക്രമണം. ഓട്ടോ ഡ്രൈവറായ നിസാമിനെ ഇന്നലെ രാത്രിയോടെയാണ് ഒര സംഘം ആക്രമിച്ചത്. കിള്ളി മേച്ചിറ പാലത്തിന് സമീപത് വച്ചായിരുന്നു സംഭവം. വീട്ടിൽ നിന്നും ചായ കുടിക്കാനായി സമീപത്തെ ചായക്കടയിലേക്ക് വരുമ്പോൾ ബൈക്കിലെത്തിയ അഞ്ചംഗ സംഘം നിസാമിനെ പിടിച്ചു നിർത്തി സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തുകയും സർജിക്കൽ ബ്ലെയിഡ് ഉപയോഗിച്ച് ശരീരമാസകലം മുറിവേൽപ്പിക്കുകയും ആയിരുന്നു.

നിസാമിന്റെ നെഞ്ചിലും തോളിലും കഴുത്തിലും പുറത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും മെച്ചിറ ഭാഗത്ത് വച്ച് നിസാമിന് ആക്രമണം ഏറ്റു. ഇത് സംബന്ധിച്ച് കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം. സാരമായി പരിക്കേറ്റ നിസാമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ തൈക്കാട് ആശുപത്രിയിൽ നിസാമിൻ്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞ് രാവിലെ വീട്ടിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പുറത്തു പോകുമ്പോൾ ആയിരുന്നു ആക്രമണം. അക്രമത്തിൻ്റെ കാരണം എന്താണെന്ന് അന്വേഷിക്കുന്നതായി കാട്ടാക്കട പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...