കൂടത്തായി കൊല ; രണ്ടാം ഭർത്താവിന്റെ തൊഴിൽരേഖ ഹാജരാക്കി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല പ​ര​മ്പ​ര​യി​ൽ​പെ​ട്ട റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ 128ാം സാ​ക്ഷി ആ​ന​യാം​കു​ന്ന് വി.​എം.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്ന തോ​മ​സ് മാ​ത്യു​വി​നെ ചൊ​വ്വാ​ഴ്ച വി​സ്ത​രി​ച്ചു. ഇ​തോ​ടെ കേ​സി​ൽ മൊ​ത്തം 39 സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം മാ​റാ​ട് പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മു​മ്പാ​കെ പൂ​ർ​ത്തി​യാ​യി. 2019ൽ ​താ​ൻ ഹെ​ഡ്മാ​സ്റ്റ​റാ​യി​രി​ക്കെ ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു സ​ക്ക​റി​യാ​സി​ന്റെ എം​പ്ലോ​യ്മെ​ന്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പോ​ലീ​സി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്ന​താ​യി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​സു​ഭാ​ഷി​ന്റെ വി​സ്താ​ര​ത്തി​ൽ തോ​മ​സ് മാ​ത്യു മൊ​ഴി ന​ൽ​കി. ഷാ​ജു​വി​ന്റെ ശ​മ്പ​ള​വും സ​ർ​വി​സ് വി​വ​ര​ങ്ങ​ളും തെ​ളി​യി​ക്കാ​നാ​ണി​ത്. എം​പ്ലോ​യ്മെ​ന്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ട​തി തെ​ളി​വാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി. ഷാ​ജു​വി​ന്റെ ശ​മ്പ​ള​വും ജോ​ലി​യും കാ​ര​ണം ജോ​ളി ര​ണ്ടാം വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.

11ാം സാ​ക്ഷി കൂ​ട​ത്താ​യി ലൂ​ർ​ദ് മാ​താ ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​സ​ഫ് എ​ട​പ്പാ​ടി​യ​ട​ക്ക​മു​ള്ള​വ​രു​ടെ വി​സ്താ​ര​മാ​ണ് ബു​ധ​നാ​ഴ്ച നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സു​ഖ​മി​ല്ലാ​ത്ത​തു​കാ​ര​ണം ത​നി​ക്ക് ര​ണ്ടു​ദി​വ​സം ക​ണ്ണൂ​ർ ജ​യി​ലി​ൽ​നി​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ന്ന​തി​ന് ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​ളി കോ​ട​തി​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷ ന​ൽ​കി.ജ​യി​ലി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി പ്ര​തി​യെ അ​റി​യി​ച്ചു. പ്ര​തി​യെ കോ​ട​തി​യി​ൽ സാ​ക്ഷി തി​രി​ച്ച​റി​യാ​നു​ള്ള​തി​നാ​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് വ​ഴി ജോ​ളി​യെ ഹാ​ജ​രാ​ക്കി​യേ​ക്കി​ല്ല. ജോ​ളി​ക്കു​വേ​ണ്ടി അ​ഡ്വ. ഹി​ജാ​സ് അ​ഹ​മ്മ​ദ് ഹാ​ജ​രാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...