താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കും ; മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്. വിലക്ക് മുന്നോട്ട് പോകട്ടെ, എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും മയക്കുമരുന്ന് ഉപയോ​ഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല. അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സർക്കാർ പരിശോധിക്കും. അങ്ങനെ ഉണ്ടെങ്കിൽ അന്വേഷണം നടത്തും. നടപടി എടുക്കും-മന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലും കൂട്ടായ്മകളും സംഘടനകളും ഉള്ളത് അവരവരുടെ പ്രശ്നങ്ങളിൽ ഇടപെടാനാണ്. അതിൽ നിൽക്കുമ്പോൾ അതിൻ്റേതായ നിയമം അനുസരിക്കണം. അതിന് വിധേയമായി പ്രവർത്തിക്കാത്തവരെ അവർ പുറത്താക്കും. അതിന് എന്ത് ചെയ്യാൻ കഴിയും?.നിയമത്തിന് വിധേയമായി പ്രവർത്തിക്കണം. നാല് ദിവസം മുൻപ് ഈ വിഷയങ്ങൾ ഇവർ തന്നോട് ഉന്നയിച്ചിരുന്നു.‌ അവരുടെ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷം ആകാം നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിനിമാ മേഖലയിലെ മയക്കു മരുന്ന് പ്രവണത മുൻപ് ഇല്ലാത്തതാണെന്നും വിവരങ്ങൾ നൽകിയാൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് – 2 ഗവർണറായി സനോജ് വർഗീസ് ചുമതലയേറ്റു

0
തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ പുതിയ ഗവർണറായി സനോജ് വർഗീസ്...

വിഴിഞ്ഞം തുറമുഖ വിവാദം : ഇ പി ജയരാജന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ...

55 ഗജവീരന്മാർ ഒരുമിച്ചെത്തും ; വടക്കുന്നാഥനുമുന്നിൽ നാളെ ആനസംഗമം

0
തൃശ്ശൂർ : ജൂലായ് 17-ന് കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര...

ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

0
കൊച്ചി: വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ്...