അമേരിക്കയുടെ അത്യാധുനികത ആയുധങ്ങളെ പഴയ സാങ്കേതികവിദ്യകൊണ്ട് തോൽപ്പിച്ച് റഷ്യ

For full experience, Download our mobile application:
Get it on Google Play

അമേരിക്കന്‍ നിര്‍മിത അത്യാധുനിക സാറ്റലൈറ്റ് ഗൈഡഡ് ബോംബുകള്‍ക്ക് യുക്രെയ്‌നില്‍ ലക്ഷ്യം പിഴയ്ക്കുന്നു. സാധാരണ ബോംബുകളെ അതീവ കൃത്യതയുള്ളവയാക്കി ഉയർത്തുന്ന ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂനിഷന്‍സ് (JDAM) കിറ്റുകളാണ് ഇപ്പോൾ യുക്രെയ്‌നില്‍ പരാജയം രുചിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളെ പ്രവര്‍ത്തന രഹിതമാക്കുന്ന റഷ്യയുടെ ജാമിങ് സംവിധാനമാണ് ഇത്തവണ അമേരിക്കയുടേയും യുക്രെയ്‌ന്റേയും കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ട് അമേരിക്കൻ സാങ്കേതിക വിദ്യയെ തകരാറിലാക്കുന്നത്. 2022 സെപ്റ്റംബറില്‍ അമേരിക്കന്‍ നിര്‍മിത എജിഎം 88- ഹൈ സ്പീഡ് ആന്റി റേഡിയേഷന്‍ മിസൈലുകള്‍ (HARMs) റഷ്യക്കെതിരെ പ്രയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുക്രെയ്ന്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.

റഷ്യയുടെ വ്യോമ പ്രതിരോധ റഡാറുകള്‍ക്കു നേരെ മിഗ് 29, സുഖോയ് 27 പോര്‍വിമാനങ്ങളില്‍ നിന്നായിരുന്നു മിസൈല്‍ യുക്രെയ്ന്‍ തൊടുത്ത് വിട്ടത്. ഇത് യുക്രെയ്ന് ചെറുതല്ലാത്ത മേധാവിത്തവും നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അമേരിക്ക തങ്ങളുടെ സാറ്റലൈറ്റ് ഗൈഡഡ് മിസൈല്‍ ജെഡിഎഎം യുക്രെയ്‌ന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. യുക്രെയ്‌ന്റെ ആകാശത്തു നിന്നുള്ള ബോംബ് ആക്രമണങ്ങള്‍ക്ക് അതീവ കൃത്യത ഈ മിസൈലുകള്‍ നല്‍കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.ഈ പദ്ധതിയാണ് ഇന്ന് വൻ പരാജയമായി മാറിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

0
കോഴിക്കോട് : നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍....

മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

0
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക്...

കോഴിക്കോട്ട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ്...

തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു

0
കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ കാട്ടാനക്കുട്ടി വീണു. ഇന്ന്...