തൃശൂരിൽ കോൺക്രീറ്റ് മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ക്രൂരമായി മർദിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂരിൽ കോൺക്രീറ്റ് മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ക്രൂരമായി മർദിച്ചു. ആയമുക്ക് മതിലകത്ത് വീട്ടിൽ മുഹമ്മദ് ഷാഫിക്കാണ് മർദനമേറ്റത്. മർദിച്ച ആയമുക്ക് സ്വദേശികളായ അബ്ദുൽ കരീം, റഊഫ്,റാസിക്ക് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ ഷാഫിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിൽ പ്രതികൾ കോൺക്രീറ്റ് മാലിന്യം നിക്ഷേപിച്ചതാണ് മർദനത്തിന് കാരണം. ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ചോദ്യംചെയ്തതിനാണ് ഷാഫിക്ക് അതിക്രൂരമായ മർദനമേറ്റത്. വടിയും കൈകളുമുപയോഗിച്ച് ക്രൂരമായ തല്ലിച്ചതക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമത്തിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷാഫിയുടെ മാതാവിനും പരിക്കേറ്റെന്നാണ് വിവരം. ഷാഫിയും മാതാവും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.പ്രതികൾ ഒളിവിലാണെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...