കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായി വാശിപിടിച്ചിട്ടില്ല ; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് കൊടിക്കുന്നിൽ സുരേഷ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് ഉയർന്നുകേൾക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാദം ഉന്നയിച്ചിട്ടില്ലെന്ന് എംപി പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസിയിലും ഡിസിസികളിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോഴിക്കോട് ജില്ലയില്‍ നിന്നും മന്ത്രിയില്ലാത്തതിലും കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. കോഴിക്കോട് ജില്ലക്കാരനായ മന്ത്രിയാണ് ടി സിദ്ദിഖെന്നും മന്ത്രി ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ കോഴിക്കോട് ഉണ്ടാകില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കോണ്‍ഗ്രസില്‍ പുനസംഘടന അതിവേഗത്തില്‍ ഉണ്ടാകുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെപിസിസി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാരണമാണ് പുനസംഘടന വൈകിയതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പുനസംഘടന നേരത്തെ പൂര്‍ത്തിയായെന്നും ഇനി കേരളത്തിലെ പുനസംഘടന മാത്രമാണ് ശേഷിക്കുന്നതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതായും കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറാണ് വിമര്‍ശനം ഉന്നയിച്ചത്. കോഴിക്കോടിന്റെ അയോഗ്യത വ്യക്തമാക്കണമെന്നും കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ പരിഗണിച്ചില്ലെങ്കിലും വികസന കാര്യങ്ങളില്‍ പരിഗണിക്കണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...