വയോധികൻ വന്ദേ ഭാരതിന് മുന്നിലൂടെ റെയിൽവേ പാളം മുറിച്ചു കടന്ന സംഭവം ; ആര്‍ പി എഫ് അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം :  തിരൂരിൽ വയോധികൻ വന്ദേ ഭാരതിന് മുന്നിലൂടെ റെയിൽവേ പാളം മുറിച്ചു കടന്ന സംഭവത്തില്‍ ആര്‍ പി എഫ് അന്വേഷണം തുടങ്ങി. വന്ദേഭാരതിന്‍റെ മുന്നില്‍നിന്ന് തലനാരിഴക്ക് രക്ഷപെട്ട  വയോധികനെ കണ്ടെത്താൻ ലോക്കൽ പോലീസിന്‍റെ സഹായം ആര്‍ പി എഫ് തേടി. അന്വേഷണത്തിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആര്‍ പി എഫ് ശേഖരിച്ചു. ഒറ്റപ്പാലം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ വയോധികനെ കണ്ടെത്തി മൊഴിയെടുക്കുമെന്നും കേസ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടിയുണ്ടാകുമെന്നും ആര്‍ പി എഫ് അറിയിച്ചു. വീഡിയോയിലുള്ളത് ഒറ്റപ്പാലം സ്വദേശിയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടന്ന വയോധികൻ ട്രെയിൻ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ വീഡിയോ ഇന്നലെയാണ് പ്രചരിച്ചത്. തിരൂർ റെയിൽവേ സ്റ്റേഷനിലുടെ വന്ദേ ഭാരത് ട്രെയിൻ കടന്ന് പോകുന്ന സമയത്താണ് ഇയാൾ ട്രാക്ക് മുറിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറിയത്. ട്രെയിനിന് മുന്നില്‍ നിന്നും സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ഇയാള്‍ രക്ഷപെട്ടത്. റെയിൽവേ സ്റ്റേഷനിലുള്ള ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാള്‍ ട്രാക്ക് മുറിച്ച് കടക്കുന്നതും യാത്രക്കാര്‍ ഇയാളോട് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...