യുപിയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിൽ പ്രതികരിച്ച് അഖിലേഷ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ രാഹുൽ ഗാന്ധിയെന്ന് തെറ്റിദ്ധരിച്ച സ്കൂൾ വിദ്യാർത്ഥിയെ അനുസ്മരിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാന ബജറ്റിൻമേലുള്ള നിയമസഭാ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അഖിലേഷ്. “ഒരിക്കൽ ഞാൻ ഒരു പ്രൈമറി സ്കൂളിൽ പോയപ്പോൾ അവിടെ പഠിച്ച ഒരു വിദ്യാർത്ഥി എന്നെ തിരിച്ചറിഞ്ഞില്ല. ഞാൻ ആരാണെന്ന് അറിയാമോ എന്ന് ഞാൻ ആ പയ്യനോട് ചോദിച്ചു. രാഹുൽ ഗാന്ധിയെന്നായിരുന്നു കുട്ടിയുടെ മറുപടി. നിരവധി പ്രധാനമന്ത്രിമാരെ രാജ്യത്തിന് നൽകിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. എന്നാൽ വിദ്യാഭ്യാസ സൂചികയിൽ സംസ്ഥാനം പിന്നിൽ നിന്ന് നാലാം സ്ഥാനത്താണ്,” അഖിലേഷ് പറഞ്ഞു.

അഖിലേഷിന്റെ പ്രസ്താവന കേട്ട് സഭയിലെ അംഗങ്ങൾ പൊട്ടിച്ചിരിച്ചപ്പോൾ സമാജ് വാദി പാർട്ടി അധ്യക്ഷൻ പറഞ്ഞു: “സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് അവർക്ക് സങ്കടമില്ല. അവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം അവർ ഒരു കോൺഗ്രസ് നേതാവിനെ പരാമർശിക്കുന്നു എന്നതാണ്.” 2012 മുതൽ 2017 വരെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...