സിവില്‍ സ്‌റ്റേഷനില്‍ നിന്ന് കസ്റ്റഡിയിലായിരുന്ന സ്വര്‍ണം കാണാതായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ ആർ.ഡി.ഒ.യുടെ കസ്റ്റഡിയിലായിരുന്ന സ്വർണം കാണാതായി. സ്വർണത്തിന്റെ സംരക്ഷണച്ചുമതല സീനിയർ സൂപ്രണ്ടിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പേരൂർക്കട പോലീസ് കേസെടുത്തു. തർക്ക വസ്തുക്കളിൽ നിന്നും അജ്ഞാത മൃതദേഹങ്ങളിൽ നിന്നുമുള്ള സ്വർണമാണ് ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്നത്. സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകൾ സബ് കളക്ടർ ജില്ലാ കളക്ടർക്ക് മുമ്പാകെ സമർപ്പിച്ചു.

ഇതേതുടർന്നാണ് കളക്ടർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്താൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, സബ് കളക്ടർ, ഡെപ്യൂട്ടി കളക്ടർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാനും തീരുമാനമായി. 2010 നും 2019 നും ഇടയിൽ വിവിധ കേസുകളിലെ സ്വത്തുക്കളിൽ നിന്നാണ് നഷ്ടം ഉണ്ടായതെന്നും അതിനാൽ ഈ കാലയളവിൽ കസ്റ്റോഡിയൻമാർക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...