കോന്നി മെഡിക്കല്‍ കോളേജിലെ അപര്യാപ്തത, വകുപ്പ് മന്ത്രിയും എം.എല്‍.എയും മറുപടി പറയണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയും അപര്യാപ്തതകളും പട്ടികയാക്കി ഒ.പി വിഭാഗത്തിന് മുമ്പില്‍ ഭിത്തിയില്‍ ഒട്ടിച്ച സാഹചര്യത്തില്‍ അപര്യാപ്തതകള്‍ക്ക് ഉത്തരവാദികളായ ആരോഗ്യവകുപ്പ് മന്ത്രിയും കോന്നി എം.എല്‍.എ യും മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാനമായി ആരംഭിച്ച കോന്നി മെഡിക്കല്‍ കോളേജില്‍ ഇപ്പോഴുള്ളത് കെടുകാര്യസ്ഥതയും അരാജകത്വവുമാണെന്ന് പൊതുശസ്ത്രക്രിയാ വിഭാഗം മേധാവിയുടെ വെളിപ്പെടുത്തലോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ആരോഗ്യവകുപ്പ് മന്ത്രിയും എം.എല്‍.എയും കൊട്ടിഘോഷിച്ചു നടത്തുന്ന ഉദ്ഘാടന മാമാങ്കങ്ങളല്ലാതെ ഒരു മെഡിക്കല്‍ കോളേജിന് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

50 ശതമാനം പോലും പണികള്‍പോലും പൂര്‍ത്തീകരിക്കാതെ ജില്ലയിലൊട്ടാകെ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടന ഘോഷയാത്രയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണെന്നും ഡി.സി.സി പ്രസിഡന്റ്  പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ ഇപ്പോഴത്തെ ദുരവസ്ഥ പരിഹരിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനു പകരം യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്ന ജനറല്‍ സര്‍ജറി വിഭാഗം മേധാവിക്കെതിരെ നടപടി സ്വീകരിച്ച് ബലിയാടാക്കുന്നതിനാണ് മന്ത്രിയുടെയും  പരിവാരങ്ങളുടെയും ശ്രമം. മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...