പ്രതിഷേധം ആളിക്കത്തുന്നു : കോന്നി മെഡിക്കല്‍ കോളേജിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയയില്‍ വീഴ്ച സംഭവിച്ചാല്‍ ഡോക്ടര്‍ ഉത്തരവാദിയല്ല എന്ന് കാണിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ സര്‍ജ്ജന്‍ നോട്ടീസ്  പതിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന്  മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉത്ഘാടനം ചെയ്തു. സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ്‌ കുമാര്‍, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ്  ബി.രേഷ്മ, തോമസ്‌ കാലായില്‍, ജി.ശ്രീകുമാര്‍, സുമ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ച് മെഡിക്കല്‍ കോളേജ് കവാടത്തില്‍ പോലീസ് തടഞ്ഞു.

വിചിത്രമായ ഒരു സമ്മതപത്രമാണ്‌ കോന്നി മെഡിക്കല്‍ കോളേജില്‍ പതിപ്പിച്ചത്. ഡോക്ടര്‍ പതിപ്പിച്ച നോട്ടീസിലുള്ള കാര്യങ്ങള്‍ വളരെയേറെ ഗൌരവമേറിയതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.ഹാരിസ് അവിടുത്തെ കാര്യങ്ങള്‍ പറഞ്ഞത് വാക്കാല്‍ ആണെങ്കില്‍ ഇവിടെ അത് പ്രിന്റ്‌ ചെയ്ത് കോന്നി മെഡിക്കല്‍ കോളേജില്‍ ഒട്ടിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളായ എസ്.സന്തോഷ്‌ കുമാര്‍, റോബിന്‍ പീറ്റര്‍ എന്നിവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...