തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയുമോ? പിണറായി സർക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ ഏറ്റവും വലിയ ഉദ്യോഗം നിറയുന്ന കാര്യങ്ങളിൽ ഒന്നാണ് ഈ ചോദ്യം. 6 പ്രവൃത്തി ദിനങ്ങളെന്നത് 5 ആക്കി കുറയ്ക്കാനുള്ള ശുപാർശയും ചർച്ചയുമൊക്കെ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ തീരുമാനം മാത്രം നീളുകയായിരുന്നു. ഇപ്പോഴിതാ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനം 5 ആക്കി കുറയ്ക്കാനുള്ള ഫയൽ നീക്കത്തിന് അതിവേഗത ലഭിച്ചിരിക്കുകയാണ്. സർവ്വീസ് സംഘടനകളുമായടക്കം നടത്തിയ ചടത്തിയ വിവരങ്ങളടങ്ങുന്ന ഫയൽ ചീഫ് സെക്രട്ടറിയുടെ മേശയിലെത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാളെ ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിൽ പിണറായി സർക്കാർ ഇത് ചർച്ചചെയ്യാനുള്ള സാധ്യത ഏറെക്കൂടുതലാണ്. ജീവനക്കാർക്ക് സന്തോഷമാകുന്ന തീരുമാനം പ്രഖ്യാപിച്ചാൽ അത് തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്ന വിലയിരുത്തൽ സ്വഭാവികമായും സർക്കാരിനുണ്ട്. അങ്ങനെയങ്കിൽ ഇനിമുതൽ 5 ദിവസം ഓഫീസിൽ പോയാൽ മതിയെന്ന പ്രഖ്യാപനം നാളെയുണ്ടാകുമോ എന്നതാണ് കണ്ടറിയാനുള്ളത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























