വിവാഹ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ ; നൂറോളം പേർ ചികിത്സയിൽ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : ജാർഖണ്ഡിൽ നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. പലാമു ജില്ലയിലെ ബോഹിത ​ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വിവാഹ വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്തതകൾ അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടവരെ ചികിത്സിക്കാൻ ഗ്രാമത്തിലെ സ്കൂളിൽ താത്കാലിക മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. പത്ത് പേരുടെ നില ഗുരുതരമാണെന്നും മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ മേദിനിനഗർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബോഹിത സ്വദേശിയായ ഹരിശങ്കർ ചന്ദ്രവംശിയുടെ മകൻ ലവ്കുഷ് ശർമയുടെ വിവാഹ സത്കാരത്തിൽ പങ്കെടുത്തവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവാഹ ചടങ്ങിൽ പഞ്ചസാര ചേർത്ത വറുത്ത മധുരപലഹാരമായ ‘ബുണ്ടിയ’യിൽ നിന്നാണ് ഭക്ഷ്യ വിഷബാധയെന്നാണ് നി​ഗമനം. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ നിരവധി ആളുകൾക്ക് ഛർദ്ദി, വയറിളക്കം, തലകറക്കം, കഠിനമായ വയറുവേദന എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെയോടെ ഭക്ഷ്യവിഷബാധയുടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. ലെസ്ലിഗഞ്ച് ആശുപത്രിയിലും മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരവധിയാളുകൾ ചികിത്സയിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...