കോന്നി : അരുവാപ്പുലം വില്ലേജിലെ റീ സർവേ നടപടികളിലെ അപാകതകൾ പരിഹരിക്കാത്തത് ജനങ്ങളെ വലക്കുന്നു. 2016ലാണ് ഇവിടെ റീ സർവേ നടപടികൾ നടന്നത്. റീ സർവേ നടപടികളിലെ അപാകതകൾ മൂലം ഇപ്പോൾ ജനങ്ങൾ വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജനങ്ങൾക്ക് ഭൂ നികുതി അടക്കുന്നതിനോ വിദ്യാർത്ഥികൾക്ക് പഠന ആവശ്യങ്ങൾക്ക് ലോൺ എടുക്കുന്നതിനോ ഭൂമി കൈമാറ്റം ചെയ്യുന്നതിന് പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.
സർവേയിൽ അപാകതകൾ മൂലം ഭൂമി പലയിടത്തും ഏറ്റകുറച്ചിലുകൾ സംഭവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപെട്ടു നിരവധി അപേക്ഷകൾ കെട്ടി കിടക്കുന്നുണ്ട്. മാത്രമല്ല റീ സർവേയർമാരുടെ കുറവും നടപടികൾ വൈകിപ്പിക്കുന്നുണ്ട്. നിലവിൽ രണ്ട് സർവേ ഉദ്യോഗസ്ഥർ ആണ് ഉള്ളത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സി പി ഐ സമരം നടത്തിയിരുന്നു. വിഷയം പരിഹരിക്കാൻ സർവ്വെ നടപടികൾ പൂർത്തിയാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും എന്ന് സി പി ഐ നടത്തിയ സമരത്തിൽ തീരുമാനം ആയിരുന്നു.