പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ പ്രഖ്യാപനത്തിൽ കേന്ദ്രം ഇടപെടണം : സത്യൻ മൊകേരി

For full experience, Download our mobile application:
Get it on Google Play

കോന്നി : പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം എന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ആവശ്യപ്പെട്ടു. വന മേഖലയിലെ ഒരു കിലോ മീറ്റർ ചുറ്റളവിലെ ബഫർ പ്രഖ്യാപനത്തിന് എതിരെയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം എന്നും ആവശ്യപെട്ട് സി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി എസ് എൻ എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര മേഖലയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ചാൽ കർഷകർക്ക് ഇതിനെ കൊല്ലാൻ സാധിക്കും. വന നിയമങ്ങളിൽ കേന്ദ്ര സർക്കാർ അറിയാതെ ഒന്നും സംഭവിക്കില്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വിധി വലിയ ആശങ്കകൾക്ക് വഴി തെളിക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപുകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി, മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ സി കെ അശോകൻ, സുമതി നരേന്ദ്രൻ, ബീന മുഹമ്മദ്‌ റാഫി, മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആയ പി സി ശ്രീകുമാർ, വിജയ വിൽസൺ, സി കെ സാമൂവൽ എന്നിവർ സംസാരിച്ചു. ചൈനമുക്കിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് സോമനാഥൻ നായർ, പി കെ വാസുദേവൻ, അഡ്വ ജയകുമാർ, പി എസ് ഗോപാലകൃഷ്ണപിള്ള, എ സോമശേഖരൻ, ടി എസ് രാജു, സേതുകുമാർ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല ; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’...

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....