പത്തനംതിട്ട : പൊതുവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇത്രയധികം മാറ്റങ്ങളുണ്ടായ കാലഘട്ടം വേറെയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവ യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ – വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണ് ചന്ദനക്കുന്ന് ഗവ യു.പി സ്‌കൂള്‍. സ്‌കൂളിന്റെ വികസനം നാടിന്റെ പുരോഗതിക്ക് കൂടുതല്‍ ഊര്‍ജം പകരും. ആറന്മുള നിയോജകമണ്ഡലത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ എല്ലാ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യവികസനം സാധ്യമായെന്നും ഇനിയുള്ള ചുരുക്കം ചില വിദ്യാലയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസമേഖലയില്‍ ആധുനിക സജ്ജീകരണങ്ങളോടെ കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. പുതിയ അധ്യയനവര്‍ഷത്തിലേക്ക് കടക്കുന്ന കുട്ടികള്‍ക്ക് ആംശംസയും നേര്‍ന്നാണ് മന്ത്രി മടങ്ങിയത്. കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 1.43 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ മുഖ്യപ്രഭാഷണവും സ്‌കൂള്‍ വാര്‍ഷിക ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബി. എസ്. അനീഷ് മോന്‍, പോള്‍ രാജന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി അശോകന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോന്‍, എസ്.എം.സി ചെയര്‍മാനും പഞ്ചായത്ത് അംഗവുമായ വി.വിനോദ്, എസ്.എസ്.കെ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ലെജു തോമസ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്.സുജമോള്‍, ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ജെ നിഷ, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രതിനിധി പ്രൊഫ. ഡി. പ്രസാദ്, സീനിയര്‍ അധ്യാപിക ഐശ്വര്യ സോമന്‍, ഹെഡ്മിസ്ട്രസ് സിന്ധുഭാസ്‌കര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033