കൃഷി വകുപ്പ് സ്റ്റാഫ് സഹകരണ സംഘം ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനതലത്തിൽ കൃഷി വകുപ്പ് ജീവനക്കാർക്കായി രൂപീകരിച്ച കേരള അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് സഹകരണ സംഘത്തിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് നാളെ (ഫെബ്രുവരി 5, തിങ്കൾ) നിർവ്വഹിക്കും. അടൂർ ഗവ. എംപ്ലോയീസ് സൊസൈറ്റി ഹാളിൽ തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് കേരള അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് സഹകരണ സംഘം പ്രസിഡന്റ് പി. ഹരീന്ദ്രനാഥ് സ്വാഗതം പറയും. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗം സി.കെ ശശിധരൻ ചിട്ടി ഉദ്ഘാടനവും, അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ലോഗോ പ്രകാശനവും, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഹിരൺ എം.പി സേവിങ്സ് അക്കൗണ്ട് സ്വീകരിക്കലും ഉദ്ഘാടനം ചെയ്യും.

അംഗത്വ വിതരണം ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് ഖാനും സ്ഥിരം നിക്ഷേപം സ്വീകരിക്കൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും കാർഷിക ഉൽപന്ന ഉപാധികളുടെ വിപണനം സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാറും നിർവ്വഹിക്കും. സ്റ്റാഫ് സഹകരണ സംഘം ഓണററി സെക്രട്ടറി പി.എ റെജീബ് റിപ്പോർട്ട് അവതരിപ്പിക്കും. അടൂർ നഗരസഭ ഉപാധ്യക്ഷൻ രാജി ചെറിയാൻ, നഗരസഭ മുൻ അധ്യക്ഷൻ ഡി. സജി, അടൂർ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) കെ.അനിൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഹർഷകുമാർ, ജോയിന്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി.അഖിൽ, സ്റ്റാഫ് സഹകരണ സംഘം വൈസ് പ്രസിഡന്റ് കെ.ബി അനു, കെ.എ.ടി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് കുമാർ.സി, കാംസഫ് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് കണ്ടല എന്നിവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...

നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ വടിവാളുമായി യുവാവിന്റെ പരാക്രമം

0
കൊച്ചി: കടയുടെ മുമ്പില്‍ കിടന്ന നായയെ ചവിട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ...