കോന്നി ഗവ.മെഡിക്കൽ കോളേജിൽ സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കിഫ് ബി പദ്ധതിയിൽ നിന്നും അനുവദിച്ച 1.15 കോടിയുടെ ബ്ലഡ് ബാങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിൽ പുതിയതായി സ്ഥാപിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. നൂറ് പാക്കറ്റ് രക്തം സംഭരിച്ച് വെയ്ക്കാൻ കഴിയുന്ന ബ്ലഡ്‌ സ്റ്റോറേജ് യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴ് ഓപ്പറേഷൻ തീയറ്ററുകളിൽ ഒരെണ്ണമാണ് പൂർണ്ണ സജ്ജമാക്കി തുറന്നുകൊടുത്തത്.

ഇവിടെ ഓപ്പറേഷനുകളും ആരംഭിച്ചു എങ്കിലും ബ്ലഡ് ബാങ്കില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് അടിയന്തിരമായി സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിലെ ബ്ലഡ് ബാങ്ക് സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ ശേഖരിക്കുന്ന രക്തം മെഡിക്കൽ കോളേജിലെ സ്റ്റോറേജ് യൂണിറ്റിലെത്തിക്കുകയും ഓപ്പറേഷന് ഉപയോഗിക്കുകയും ചെയ്യും. ബ്ലഡ് ബാങ്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ മതിയായ അളവിൽ രക്തം മെഡിക്കൽ കോളേജിൽ തന്നെ സംഭരിച്ച് സൂക്ഷിക്കാൻ കഴിയും.

ഗവ.മെഡിക്കൽ കോളേജിൽ കിഫ്ബി പദ്ധതിയിൽ നിന്നും അനുവദിച്ചിട്ടുള്ള ഉപകരണങ്ങൾ എത്തുന്നതോടെ കൂടുതൽ ഓപ്പറേഷൻ തീയറ്ററുകളും പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായുള്ള ഇടപെടലുകൾ ആരോഗ്യ വകുപ്പ് മന്ത്രി തന്നെ നേതൃത്വം നല്കി നടത്തിവരികയാണ്. പ്രവർത്തന സജ്ജമായ ഓപ്പറേഷൻ തീയറ്ററുകളുടെ എണ്ണം വർദ്ധിക്കുന്നതോടെ കിടത്തി ചികിത്സ നടത്തുന്നവരുടെ എണ്ണവും വർദ്ധിക്കുമെന്നും എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിന്നി മേരി മാമൻ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...