പാട്ട് പാടി കതോലിക്കേറ്റ് കോളേജിനെ ഇളക്കിമറിച്ച് സിനിമാതാരം ഗിന്നസ് പക്രു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏപ്രിൽ 1-5വരെ പത്തനംതിട്ടയിൽ നടക്കുന്ന മഹാത്മ ഗാന്ധി സ‍ർവകലാശാല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന ചടങ്ങിൽ സിനിമ താരം ഗിന്നസ് പക്രുവാണ് ലോഗോ പ്രകാശനം ചെയ്തത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:ഓമല്ലൂർ ശങ്കരൻ ലോഗോ ഏറ്റുവാങ്ങി. കൊവിഡ് കാലത്തിന് ശേഷം കലാവേദികൾ വീണ്ടും ഉണരാൻ യുവജനോത്സവങ്ങൾക്ക് കഴിയുമെന്ന് ഗിന്നസ് പക്രു പറഞ്ഞു.

സർവകലാശാല യൂണിയൻ വൈസ് ചെയർപേഴ്സൺ സ്റ്റെനി മേരി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി വർക്കിങ്ങ് ചെയർമാൻ അഡ്വ:റോഷൻ റോയ് മാത്യു, ജനറൽ കൺവീന‌ർ ശരത് ശശിധരൻ, കോളേജ് പ്രിൻസിപ്പൽ ഫിലിപ്പോസ് ഉമ്മൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പ്രഫ:ടികെജി നായർ, എംജി സർവലാശാല സെനറ്റ് അംഗം അലീഷ ചാന്ദിനി, യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കെബിൻ ബി ജേക്കബ്, അബുലാൽ സംഘാടക സമിതി കൺവീനർമാരായ അമൽ എബ്രഹാം, സൂരജ് എസ് പിള്ള, റെയ്സൺ പി.രാജു, രാജശ്രീ, വിവേക് ജേക്കബ് എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ഹരിൻ കൈരളിയാണ് ലോഗോ ഡിസൈൻ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....