കേരളം ഭരിക്കുന്നത് നികുതികൊള്ളക്കാരും ധൂര്‍ത്ത് പുത്രന്മാരും ; അഡ്വ. എം. ലിജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമിത നികുതിയിലൂടെ കേരളത്തെ കൊള്ളയടിച്ച് സുഖിക്കുന്ന ധൂര്‍ത്ത് പുത്രന്മാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗം അഡ്വ. എം. ലിജു പറഞ്ഞു. പിണറായി സര്‍ക്കാര്‍ ബജറ്റിലെ അമിത നികുതിക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനകാര്യ മാനേജ്മെന്‍റിലെ കെടുകാര്യസ്ഥതയും വൈദഗ്ദ്ധ്യം ഇല്ലായ്മയും മൂലം കേരളം ഒരിക്കലും രക്ഷപെടാനാവാത്ത വിധം കടക്കെണിയിലാണെന്നും ജനിക്കുവാന്‍ പോകുന്ന കുട്ടികള്‍ക്കുപോലും വന്‍ ബാധ്യത ഉണ്ടാക്കുന്ന വിധം സംസ്ഥാനത്തിന്‍റെ കടം ഭീമമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണം നടത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും ഇതൊന്നും കാര്യമാക്കാതെ അവരുടെ ആര്‍ഭാടത്തിന് ആവശ്യമായ പണം നികുതിയിലൂടെ ഈടാക്കി ജനജീവിതം ദു:സഹമാക്കിയിരിക്കുകയാണെന്നും എം. ലിജു പറഞ്ഞു.

സര്‍ക്കാരിന്‍റെ നികുതി കൊള്ളയ്ക്കെതിരെ നിയമസഭയിലും പുറത്തും കേരളത്തിലെ പ്രതിപക്ഷം നടത്തുന്ന പോരാട്ടത്തെ പരിഹസിക്കുവാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നത്. ഇതിന് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും. വരുംനാളുകളില്‍ കോണ്‍ഗ്രസ്സിന്‍റെയും യു.ഡി.എഫിന്‍റെയും അതിതീഷ്ണമായ സമരത്തെ പിണറായി സര്‍ക്കാരിന് നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം മുന്നറിയിപ്പ് നല്‍കി.

ഡി.സിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സിസി പ്രസിഡന്‍റ് പി. മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, ഹരികുമാര്‍ പൂതങ്കര, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, ടി.കെ സാജു, കെ.കെ റോയിസണ്‍, തോപ്പില്‍ ഗോപകുമാര്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, വിനീത അനില്‍, എലിസബത്ത് അബു, ഷാം കുരുവിള, ജി. രഘുനാഥ്, കോശി. പി. സഖറിയ, ബിജിലി ജോസഫ്, സുനില്‍ എസ്. ലാല്‍, എന്‍.സി മനോജ്, എം.എസ് പ്രകാശ്, കാട്ടൂര്‍ അബ്ദുള്‍സലാം, ലാലു ജോണ്‍, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, കെ. ജാസിംകുട്ടി, അബ്ദുള്‍കലാം ആസാദ്, റനീസ് മുഹമ്മദ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, നഹാസ് പത്തനംതിട്ട, പി.ജി ദിലീപ് കുമാര്‍, ഷാനവാസ് പെരിങ്ങമല, എം.എ സിദ്ധിക് എന്നിവര്‍ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...