അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മലയാലപ്പുഴ പോലീസ് സ്റ്റേഷൻ ഉത്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മലയാലപ്പുഴ പോലീസ് സ്റ്റേഷന്റെ ഉത്ഘാടനം നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 3.30 ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉത്ഘാടനം നിർവഹിക്കുന്നത്. തദവസരത്തിൽ പുതിയ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും. എം.പി ആന്റോ ആന്റണി, എം എൽ എ മാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

നിലവിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്ന പഴയ കെട്ടിടത്തിനു സമീപം, മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന പത്തര സെന്റ് വസ്തുവിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമിച്ചത്. മലയാലപ്പുഴയിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചത് 2016 ജനുവരി പതിനാറിനായിരുന്നു. ആദ്യ എസ്എച്ച്ഓ എസ്ഐ എസ്.ജയകുമാർ ആയിരുന്നു. പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത് 2019 ഡിസംബർ 12 നാണ്. 97 ലക്ഷം രൂപയാണ് കെട്ടിട നിർമാണചെലവ്. 2018 ലെ സ്റ്റേറ്റ് പ്ലാൻ സ്കീൽ ഉൾപെടുത്തിയാണ് നിർമാണം നടത്തിയത്. രണ്ടു ഘട്ടമായാണ് പണി പൂർത്തീകരിച്ചത്.

കെട്ടിടത്തിന്റെ ആകെ വിസ്തീർണം 4466 സ്ക്വയർ ഫീറ്റ് ആണ്. മലയാലപ്പുഴ പഞ്ചായത്ത് മുഴുവനും വടശ്ശേരിക്കര പഞ്ചായത്തിന്റെ 6 വാർഡുകളും മൈലപ്ര പഞ്ചായത്തിന്റെ ഒരു വാർഡും ഉൾപ്പെടുന്നതാണ് സ്റ്റേഷന്റെ അധികാരപരിധി. നൂതന സൗകര്യങ്ങളോടുകൂടിയ എസ്എച്ച്ഓ യുടെ മുറി, എസ്ഐ മാരുടെ മുറി, പോലീസ് ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി, റിസപ്ഷൻ, സന്ദർശകർക്കുള്ള സ്ഥലം, റൈറ്റർമാർക്കുള്ള മുറി, തൊണ്ടി റൂം, ക്രൈം വിംഗ്, സി സി ടി എൻ എസ് മുറി, ബെൽ ഓഫ് ആംസ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായുള്ള ലോക്ക് അപ്പ് തുടങ്ങിയ സൗകര്യങ്ങൾ ആധുനിക സംവിധാനങ്ങൾ പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് സ്വാഗതം പറയും. പി ഡബ്ലിയു ഡി എഞ്ചിനീയർ ഷീനാ രാജൻ റിപ്പോർട്ട്‌ അവതരിപ്പിക്കും. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ.നിശാന്തിനി ഐ പി എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ഓമല്ലൂർ ശങ്കരൻ, അഡിഷണൽ എസ് പി ബിജി ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുജാത അനിൽ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശീലാകുമാരി, വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലതാമോഹൻ, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക സുനിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുലേഖ വി നായർ, വാർഡ്‌ അംഗം സുമ രാജാശേഖരൻ, പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ബി അജി, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി.സക്കറിയ എന്നിവർ ആശംസകൾ അർപ്പിക്കും. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ കൃതജ്ഞത പ്രകാശിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...