സ്വപ്നയ്ക്കും പി സി ജോ‍ർജിനും എതിരായ പരാതി ; തിരുവനന്തപുരം കേസിൽ കുറ്റപത്രം ഉടൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്വപ്ന സുരേഷിനും പി.സി.ജോര്‍ജിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍. തിരുവനന്തപുരത്തേയും പാലക്കാട്ടേയും കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കേസില്‍ കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ അന്വേഷണ സംഘം വേഗത്തിലാക്കിയത്. ജലീലിന്റെ പരാതിയില്‍ കേസെടുത്തത് കന്റോണ്‍മെന്റ് പോലീസ് ആണെങ്കിലും നിലവില്‍ അന്വേഷണം നടത്തുന്നത് പ്രത്യേക സംഘമാണ്.

സ്വപ്നയ്ക്കും പി.സി.ജോര്‍ജിനും പുറമേ സരിത്തിനെയും ഈ കേസില്‍ പ്രതിയാക്കും. കന്റോണ്‍മെന്റ് പോലീസ് എടുത്ത കേസ് പ്രകാരം സ്വപ്ന സുരേഷിനും പി.സി.ജോര്‍ജിനും എതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ്. എന്നാലും അറസ്റ്റിന് നീക്കമുണ്ടാകില്ല എന്നാണ് സൂചന. പകരം കുറ്റപത്രം വേഗം നല്‍കി വിചാരണ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നതെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...