പിണറായി കണ്ണുരുട്ടി പോലീസ് മലക്കം മറിഞ്ഞു ഷാജഹാന്റെ കൊലപാതകം രാഷ്ട്രീയംമെന്ന് കസ്റ്റഡി റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പിണറായി കണ്ണുരുട്ടി പോലീസ് മലക്കം മറിഞ്ഞു ഷാജഹാന്റെ കൊലപാതകം രാഷ്ട്രീയംമെന്ന് കസ്റ്റഡി റിപ്പോര്‍ട്ട്‌ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ ആദ്യ വാദത്തില്‍ നിന്നും മലക്കം മറിഞ്ഞ് പോലീസ്. വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പോലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നു മുതല്‍ എട്ട് വരെയുളള പ്രതികള്‍ ബിജെപി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം പ്രവര്‍ത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് ഉണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട്‌ എസ്പി നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തര്‍ക്കങ്ങളാണ് പെട്ടന്നുള്ള കൊലയില്‍ കലാശിച്ചതെന്നുമാണ് അന്ന് പോലീസ് വ്യക്തമാക്കിയത്. രാഖി കെട്ടിയതുമായുള്ള തര്‍ക്കവും, ഗണേഷോത്സവത്തില്‍ പ്രതികള്‍ ഫ്ലെക്സ് വയ്ക്കാന്‍ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനമെന്നും ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും അന്ന് പോലീസ് വിശദീകരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന പാതയുടെ വികസനത്തിന് ഏറ്റെടുത്ത ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറണം : പ്രമേയം പാസാക്കി പഴവങ്ങാടി...

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി ചെല്ലക്കാട് ജംഗ്ഷനിൽ...

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....