Thursday, April 25, 2024 3:12 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം 20 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ നൂതന സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 20 വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി, കെ.യു ജനീഷ്‌കുമാര്‍ എം.എല്‍.എ, പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം.മഹാജന്‍, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രിപ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (0473 – 4224 076, 8547 005 045), കുണ്ടറ (8547 005 066) അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സിന് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം തേടേണ്ട കോളേജില്‍ ലഭ്യമാക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വെബ്സൈറ്റ് : www.ihrd.ac.in

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കര്‍ഷക ദിനം ആചരിച്ചു
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷവും കൃഷി വകുപ്പിന്റെ കൃഷി ദര്‍ശന്‍ പരിപാടി വിളംബര ജാഥയും പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എസ്.അജീബ്, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, അസി. കൃഷി ഓഫീസര്‍ പ്രഭാകുമാരി എന്നിവര്‍ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി)ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എംജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) മാനേജ്മെന്റ് ക്വാട്ടായില്‍ ഒഴിവുള്ള സീറ്റിലേക്ക് ഈ മാസം 22ന് 10ന് സ്പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു.ഫോണ്‍ : 0468 – 2240047, 9846 585 609.

സഹകരണ വകുപ്പ് മുഖേന ഇതുവരെ ജില്ലയില്‍ ക്ഷേമ പെന്‍ഷന്‍ നല്‍കിയത് 710 കോടി രൂപ
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ സഹകരണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ 2016 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ കുടിശിക അടക്കം വിതരണം ചെയ്തത് 710 കോടി രൂപ. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, അംഗപരിമിതര്‍ക്കുള്ള പെന്‍ഷന്‍, 50 വയസിന് മുകളിലുള്ള അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നീ അഞ്ച് ഇനം പെന്‍ഷനുകളാണ് സഹകരണ വകുപ്പ് മുഖേന വിതരണം ചെയ്യുന്നത്. എല്ലാ മാസവും ജില്ലയിലെ 101 പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന നിലവില്‍ 62838 പേര്‍ക്ക് നേരിട്ട് വീടുകളില്‍ പെന്‍ഷന്‍ എത്തിച്ച് നല്‍കി വരുന്നു. 2022 ജൂണ്‍ മാസം വരെയുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്തതായി പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി ഹിരണ്‍ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ 17,500-39,500 രൂപ ശമ്പള നിരക്കില്‍ ലബോറട്ടറി അസിസ്റ്റന്റ് (എസ്.സി /എസ്.ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നം. 363/2016) തസ്തികയിലേക്ക് 06/08/2019 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 427/2019/ഡിഒഎച്ച്) 05/08/2022 തീയതി അര്‍ദ്ധരാത്രിയോടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 06/08/2022 തീയതി പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222 665.

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2022 ജൂലൈ സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുളള പ്രോഗ്രാമില്‍ കളരിപയറ്റ്, കുംഫു എന്നിവയാണ് വിഷയങ്ങള്‍. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠന കേന്ദ്രത്തിന്റെ സഹായത്തോടെ നടത്തുന്ന പരിപാടിയിലേക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. ഫോണ്‍ : 0471 – 2325 101, 9447 683 169. വെബ് സൈറ്റ്: www.srccc.in

അഭിമുഖം 26ന്
പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് – വിമുക്തഭടന്‍മാരായ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നു മാത്രം) തസ്തികയ്ക്കായി (കാറ്റഗറി നം.570/2021) അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 26ന് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് ജില്ല ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222 665.

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ
ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഇലക്ട്രിക്കല്‍ എഞ്ചിനീറിംഗ് ലക്ചറര്‍ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ലക്ചറര്‍ ഇന്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് – അതാത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം (നെറ്റ് അഭിലഷണീയം). ഇലക്ട്രിക്കല്‍ എഞ്ചിനീറിംഗ് – ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. അപേക്ഷ ബയോഡേറ്റ സഹിതം [email protected] മെയിലേക്ക് അയക്കണം. അവസാന തീയതി ഈ മാസം 24. ഫോണ്‍ : 0486 – 2297 617, 9495 276 791, 8547 005 084.

യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2021-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. വ്യക്തിഗത പുരസ്‌ക്കാരത്തിനായി 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ് ചെയ്യാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം(പ്രിന്റ്മീഡിയ), മാധ്യമ പ്രവര്‍ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 10 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യാം. അതാത് മേഖലയിലെ വിദഗ്ദ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുന്നത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്,യുവാ,അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബുകള്‍ക്ക് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കുന്നു. ഓരോ വിഭാഗത്തിലും അതത് ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000/രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും.

പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അപേക്ഷഫോറവും, മാര്‍ഗനിര്‍ദ്ദേശങ്ങളും, ജില്ലായുവജന കേന്ദ്രത്തിലും, www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍ : 0468 – 2231 938, 9847 545 970.

യോഗം ചേരും
സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2023 മായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം 01.01.2023 യോഗ്യത തീയതി നിശ്ചയിച്ച് 18 വയസ് പൂര്‍ത്തീകരിച്ച മുഴുവന്‍ പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും, നിലവിലെ വോട്ടര്‍പട്ടികയിലെ തെറ്റ് തിരുത്തുന്നതിനും, ഒരു പോളിംഗ് സ്റ്റേഷനില്‍ നിന്നും മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്ക് പേര് മാറ്റുന്നതിനും വോട്ടര്‍ ഐഡികാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതും സംബന്ധിച്ച യോഗം ഇന്ന് (20) ഉച്ചകഴിഞ്ഞ് 3.30 ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ട്രറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

യോഗം 29ന്
വ്യാജമദ്യ നിയന്ത്രണസമിതി ജില്ലാതല ജനകീയസമിതി യോഗം ഈ മാസം 29ന് രാവിലെ 11.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ചേംബറില്‍ ചേരുമെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

ടെന്‍ഡര്‍
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോന്നി ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 27ന് ഉച്ചക്ക് രണ്ടുവരെ. ഫോണ്‍ 8129 663 325,9188 959 672.

യുവതികള്‍ക്കായി വിവാഹ പൂര്‍വ കൗണ്‍സിലിംഗ്
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ അവളിടം യുവതീ ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുവതികള്‍ക്കായി വിവാഹ പൂര്‍വ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ ഈ മാസം 25ന് മുന്‍പ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0468 – 2231 938, 9847 545 970.

ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാം
ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് www.nvsp.in എന്ന വെബ് സൈറ്റ്, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നീ മൂന്നു മാര്‍ഗങ്ങള്‍ മുഖാന്തരം ഫാറം 6ബിയില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.eci.gov.in സന്ദര്‍ശിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....