Saturday, April 20, 2024 2:26 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം, കടമ്പനാട് പഞ്ചായത്തുകളുടെവാര്‍ഷിക പദ്ധതിക്ക് അംഗീകാരം
സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ പ്രകാരം ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഏനാദിമംഗലം, കടമ്പനാട് എന്നീ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.  നേരത്തേ ജില്ലാ ആസൂത്രണസമിതി 63 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

Lok Sabha Elections 2024 - Kerala

വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. ഇനി പുറമറ്റം പഞ്ചായത്ത് മാത്രമാണ് വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. എഡിഎം ബി. രാധാകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ദേശീയ അധ്യാപക ദിനാചരണം: അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍
ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കുള്ള മത്സരങ്ങള്‍ ഓഗസ്റ്റ് 23ന് തിരുവല്ല ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംഘഗാനം, കവിയരങ്ങ്, ലളിതഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.
കവിയരങ്ങില്‍ അധ്യാപകര്‍ സ്വയം രചിച്ച കവിതകളായിരിക്കണം അവതരിപ്പിക്കേണ്ടത്. സംഘഗാനം ടീമില്‍ 10 അധ്യാപകര്‍ വരെ ഉള്‍പ്പെടാം. സംഘഗാനത്തിന് 10 മിനിറ്റും കവിയരങ്ങിന് എട്ടു മിനിറ്റും ലളിതഗാനത്തിന് അഞ്ചു മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന അധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30ന് തിരുവല്ല ഡയറ്റിലെ വേദിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകഭായ് അറിയിച്ചു. സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ്/ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.

ശാസ്ത്രീയ ജാതി കൃഷി പരിശീലനം 23ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ജാതികൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 23ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ഈ മാസം 22 ന് മൂന്നു മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8078 572 094

പത്തനംതിട്ടയെ ഭരണഘടന സാക്ഷര നഗരമാക്കും: ചെയര്‍മാന്‍
പദ്ധതിക്ക് നാളെ ( 20/08/2022) തുടക്കമാകും
വെല്ലുവിളികള്‍ നേരിടുന്ന ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പത്തനംതിട്ട നഗരസഭയുടെ പദ്ധതികള്‍ക്ക് നാളെ ( 20/08/2022)  തുടക്കമാകും. നഗരത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ഭരണഘടനാ സാക്ഷരരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഭരണഘടന സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള പരിശീലകരെ സേവനസന്നദ്ധതയുള്ള നഗരസഭാ പ്രദേശത്തെ സ്ഥിര താമസക്കാരില്‍ നിന്നും കണ്ടെത്തും.
അവര്‍ക്കുള്ള പരിശീലനം കിലയുടെ നേതൃത്വത്തില്‍ നടത്തി പരിശീലകര്‍ ഭവന സന്ദര്‍ശനവും ചെറു യോഗങ്ങളിലൂടെയും നഗരവാസികളെ ഭരണഘടനാ സാക്ഷരരാക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. കില, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, ലീഗല്‍ സര്‍വീസ് അതോറിറ്റി, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
നാളെ ( 20/08/2022) രാവിലെ പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ഉദ്ഘാടന യോഗം പ്രശസ്ത പ്രഭാഷകനും ശ്രീ ശങ്കരാചാര്യ സര്‍വകലാശാല അധ്യാപകനുമായ ഡോ. സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാവുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥിയാകും.
ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന്;
മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിനു മുന്‍പ് കിറ്റ് നല്‍കും

ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  ഓഗസ്റ്റ് 22ന് വൈകുന്നേരം 4.30ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയാകും.
ജില്ലയിലുളള 3,58,240 റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണത്തിനു മുന്‍പ് കിറ്റ് വിതരണം നടത്തുന്നതിനുളള നടപടികള്‍ സപ്ലൈക്കോയുടെ മേല്‍ നോട്ടത്തില്‍ ജില്ലയിലെ വിവിധ പായ്ക്കിംഗ് സെന്ററുകളില്‍ നടത്തിവരുകയാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 23,294 എവൈ കാര്‍ഡുടമകളും 1,12,959 പിഎച്ച്എച്ച് കാര്‍ഡുമകളും 92,489 എന്‍പിഎസ് കാര്‍ഡുടമകളും 1,29,498 എന്‍പിഎന്‍എസ് കാര്‍ഡുടമകളും നിലവിലുണ്ട്.
ഓണത്തിന് എന്‍പിഎസ്, എന്‍പിഎന്‍എസ് വിഭാഗങ്ങള്‍ക്ക്  നോര്‍മല്‍ വിഹിതത്തിനു പുറമെ കാര്‍ഡിന്  പരമാവധി 10 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ വിതരണം ചെയ്യുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...