മുളമൂട്ടിലച്ചന്‍ ഫൌണ്ടേഷന്‍ ഉദ്ഘാടനവും പ്രഥമ പുരസ്‌ക്കാര സമര്‍പ്പണവും നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പ്രശസ്ത വിദ്യാഭ്യാസ ചിന്തകനും മാക്ഫാസ്റ്റ് കോളേജിന്റെ സ്ഥാപകനും ഗ്രന്ഥകര്‍ത്താവുമായ ഡോ ഫാ എബ്രഹാം മുളമൂട്ടിലിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുളമൂട്ടിലച്ചന്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം മെയ് 28ന് നടന്നു. 3 മണിക്ക് തിരുവല്ലയില്‍ നടന്ന ചടങ്ങ് ഡോ. ആര്‍. ബാലശങ്കര്‍ (മുന്‍ ചീഫ് എഡിറ്റര്‍, ഓര്‍ഗനൈസര്‍ വീക്ലി, ഡല്‍ഹി ) ഉദ്ഘാടനം നിര്‍വഹിച്ചു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി.

ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം, ഇന്ത്യ ഗവണ്‍മെന്റിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മ്യൂണിക്കേഷന്‍ അവാര്‍ഡ് ജേതാവായ ഡോ. ബിജു ധര്‍മപാലന് നല്‍കി ആദരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തെക്കുറിച്ചുള്ള ഫൗണ്ടേഷന്റെ പ്രഥമ പ്രഭാഷണം ഡോ. സജിത്ത് നൈനാന്‍ ഫിലിപ്പ് നിര്‍വഹിച്ചു. ഫൌണ്ടേഷന്‍ ഭാരവാഹികളായ പ്രൊഫസര്‍ ജോണ്‍ ടി വര്‍ഗീസ്‌, ശ്രീ മാത്യൂസ് ഓരത്തേല്‍, ശ്രീമതി വിമല മാത്യു, ഡോ. ബിജു ധര്‍മപാലന്‍, ചവറ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീമതി ആശ കോശി, പ്രൊഫസര്‍ പ്രകാശ് നായര്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...