ഗാന്ധി ഘാതകര്‍ രാജ്യം ഭരിക്കുന്നത് വാര്‍ത്തമാനകാല ഇന്ത്യയുടെ ദുര്യോഗം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗാന്ധി ഘാതകരെ ആദരിക്കുന്ന വിദ്വേഷത്തിന്‍റെ പ്രത്യയശാസ്ത്രക്കാര്‍ രാജ്യം ഭരിക്കുന്നത് വര്‍ത്തമാനകാലത്തെ ഇന്ത്യയുടെ ദുര്യോഗമാണെന്നും വെറുപ്പിന്‍റെ ശക്തികള്‍ക്കെതിരെ പദയാത്ര നയിച്ച രാഹുല്‍ഗാന്ധി പ്രത്യാശയുടെ പ്രകാശ ഗോപുരമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം, ഭാരത് ജോഡോ യാത്രയുടെ സമാപനം എന്നിവയോടനുബന്ധിച്ച് എ.ഐ.സി.സി. ആഹ്വാനം ചെയ്ത ദേശീയോദ്ഗ്രഥന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജി പഠിപ്പിച്ച അഹിംസയുടെയും സ്നേഹത്തിന്‍റെയും പ്രത്യയശാസ്ത്രം കാലാതീതമായി നിലനില്‍ക്കുമെന്നും വിദ്വേഷ ശക്തികള്‍ക്കും വെറുപ്പിന്‍റെ സംസ്കാരത്തിനുമെതിരെ രാഹുല്‍ ഗാന്ധി നയിച്ച് ലക്ഷ്യം പൂര്‍ത്തീകരിച്ച ഭാരത് ജോഡോ യാത്ര ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തിന്‍റെ പുനര്‍ജന്മമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്‍റ് അനില്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദള്‍ സലാം, കെ. ജാസിംകുട്ടി, ജി. രഘുനാഥ്, ബിനു ചക്കാലയില്‍, സജി കൊട്ടയ്ക്കാട്, ബി. നരേന്ദ്രനാഥ്, ഹരികുമാര്‍ പൂതങ്കര, ജെറി മാത്യു സാം, എം.എസ് സിജു, ഉണ്ണികൃഷ്ണന്‍നായര്‍, സുനില്‍ എസ്. ലാല്‍, എസ്.വി. പ്രസന്നകുമാര്‍, എലിസബത്ത് അബു, കെ.വി. സുരേഷ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ അബ്ദുള്‍കലാം ആസദ്, ആര്‍. ദേവകുമാര്‍, കെ.എന്‍. രാധാചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...