സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പ്രതികളെ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ പ്രതികളെ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇറച്ചി വിതരണം നടത്തിയിരുന്ന കൊച്ചിയിലെ മൂന്ന് ഹോട്ടലുകളിൽ എത്തിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കളമശ്ശേരി കൈപ്പടമുകളിൽ ഇറച്ചി സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലായിരുന്നു മുഖ്യപ്രതി ജുനൈസിനെയും സഹായി നിസാബിനെയും ആദ്യം എത്തിച്ചത്. 10 മണിയോടെ രണ്ട് പ്രതികളെയും കെട്ടിടത്തിൽ എത്തിച്ച് തെളിവെടുത്തു.

ഇരുവരും ഇറച്ചി വിതരണം നടത്തിയിരുന്ന കൊച്ചി നഗരത്തിലെ ഹോട്ടലുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഹോട്ടലുകളിലെ ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും പ്രതികളെ ഹോട്ടലുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേരളത്തിലേക്ക് എത്തുന്ന സുനാമി ഇറച്ചിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോൾ പോലീസ് നടത്തുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി...

പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം : മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന്...

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ...

മഴക്കെടുതി : കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക വർ‌ധിപ്പിച്ച് മന്ത്രിസഭ

0
ആലപ്പുഴ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികൾക്ക് സഹായ പദ്ധതി തീരുമാനിച്ച്...