കേരള മഹിളാസംഘം റാന്നി മണ്ഡലം സമ്മേളനം പെരുനാട്ടില്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്ത്രീകള്‍ സ്വയം പര്യാപ്തതയിലെക്കെത്തിയ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് കേരള മഹിളാസംഘം ദേശീയ വൈസ് പ്രസിഡന്‍റും മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്സണുമായ കമലാ സദാനന്ദന്‍ പറഞ്ഞു. കേരള മഹിളാസംഘം റാന്നി മണ്ഡലം സമ്മേളനം പെരുനാട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമല സദാനന്ദന്‍. പല പ്രശ്നങ്ങള്‍ക്കും തന്‍മയത്തോടെയുള്ള പരിഹാരം കണ്ടെത്താന്‍ ഇന്ന് സ്ത്രീകള്‍ക്കാകും.

പൊതുരംഗത്തേക്കു കൂടുതല്‍ കടന്നെത്താനും മാറുന്ന കാലത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും സ്ത്രീകള്‍ക്കാവണം. സംവരണത്തിന്‍റെ ആനുകൂല്യമില്ലാതെ തന്നെ മത്സര രംഗത്തേക്കു സ്ത്രീകള്‍ക്കെത്തുവാന്‍ കഴിയുന്ന സാഹചര്യമൊരുക്കണമെന്നും കമലാ സദാനന്ദന്‍ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്‍റ് ജെയ്നമ്മ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പത്മിനിയമ്മ സംഘടനാ റിപ്പോര്‍ട്ടും മണ്ഡലം സെക്രട്ടറി ഡി ശ്രീകല പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ദേശീയ കൗണ്‍സിലംഗം എം.പി മണിയമ്മ, ജില്ലാ പ്രസിഡന്‍റ് വിജയമ്മ ഭാസ്ക്കരന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്, അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, കേരള മഹിളാസംഘം സംസ്ഥാന കമ്മറ്റിയംഗം ലിസി ദിവാന്‍, കെ.കെ വിലാസിനി, പി.എസ് സുജ, റെന്‍സി ബൈജു, ടി.ആര്‍ രാജം, സി. സുരേഷ്, ഷീബാ സജി, അന്നമ്മ ശാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അന്നമ്മ ശാമുവേല്‍ (പ്രസിഡന്‍റ്), അന്നമ്മ തോമസ്, ശ്യാമള വാസുദേവന്‍, ടി.ആര്‍ രാജം (വൈസ് പ്രസിഡന്‍റുമാര്‍), കെ.കെ വിലാസിനി (സെക്രട്ടറി), ഷീബാ സജി, ഉഷാ വിജയന്‍ (ജോയിന്‍റ് സെക്രട്ടറിമാര്‍), റെന്‍സി ബൈജു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു

0
കാക്കനാട്: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു....

മലപ്പുറത്ത് ഒരുമാസത്തിനിടെ 150പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; രണ്ടുമരണം

0
കാളികാവ് : മലപ്പുറത്തെ മഞ്ഞപ്പിത്തവ്യാപനം ആശങ്കയുണർത്തുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ 150...

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...