പത്തനംതിട്ട : വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ ഹോട്ടല്‍ അടൂര്‍ നിയോജകമണ്ഡലത്തിലെ ആനന്ദപ്പളളിയില്‍ ഏപ്രില്‍ 18ന് ഉച്ചകഴിഞ്ഞ് 3.30ന് പ്രവര്‍ത്തനം ആരംഭിക്കും. നിയമസഭാ സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആന്റോ അന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
അടൂര്‍ ആനന്ദപ്പളളിയില്‍ സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം 18 ന്
RECENT NEWS
Advertisment