റാന്നി: ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അത്യാധുനിക നിലവാരത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 26ന് രാവിലെ പത്തിന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥിയാകും.
ഹൈടെക് ലാബിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഓമല്ലൂര്‍ ശങ്കരനും,മൊമെന്‍റോകളുടെ വിതരണം മുന്‍ എം.എല്‍.എ രാജു എബ്രഹാമും നിര്‍വ്വഹിക്കും. ബലക്ഷയം നേരിട്ട കെട്ടിടം പൊളിച്ചു നീക്കിയ ശേഷമാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്. പ്രധാനമായും അക്കാഡമിക് ബ്ലോക്കിനായിട്ടാണ് കെട്ടിടം ഉപയോഗിക്കുന്നത്.
ഗ്രൗണ്ട് ഫ്ലോറില്‍ നാല് ക്ലാസ് മുറികള്‍, അടുക്കള, ഡൈനിംങ് ഹാള്‍,സ്റ്റോര്‍ റൂം, ശുചിമുറികള്‍ എന്നിവയാണുള്ളത്. ഒന്നാം നിലയില്‍ നാല് ക്ലാസ് മുറികളും എച്ച്.എം ഓഫീസ്, സ്റ്റാഫ് മുറികളും ശുചിമുറികളുമാണുണ്ടാവുക. രണ്ടാം നിലയില്‍ അഞ്ച് മുറികളും ശുചിമുറികള്‍ എന്നിവയുണ്ട്. ഇതില്‍ രണ്ടു ക്ലാസ് മുറി, ഒരു ഐ.ടി ലാബ്, കൗണ്‍സിലിംങ് മുറി, ല്രൈബറി എന്നിവയാണുള്ളത്. രണ്ടു വശത്തായി പടി കെട്ടുകള്‍, അംഗപരിമിതര്‍ക്കായുള്ള പ്രത്യേക ശുചിമുറി, റാംമ്പ് എന്നിവയും പുതിയ കെട്ടിടത്തിലുണ്ട്.
ഉദ്ഘാടനത്തിന്‍റെ ഭാഗമായി സംഘാടക സമതി രൂപീകരണ യോഗം അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്,നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജന്‍ നീറംപ്ലാക്കല്‍,ബ്ലോക്കു പഞ്ചായത്തംഗം ഗ്രേസി തോമസ്, എസ്.ആര്‍ സന്തോഷ് കുമാര്‍,ജോര്‍ജ് ജോസഫ്,എംശ്രീജിത്ത്, പി.കെ കമലാസനന്‍,ജ്യോതി ശ്രീനിവാസ്,ടി.പി ഗോപി,കെ.കെ രാജീവ്,ആശാറാണി,ബിനീഷ് ഫിലിപ്പ്,പ്രമോദ് ഉണ്ണികൃഷ്ണന്‍,പി.സി എബ്രഹാം,എല്‍.എം മോഹനന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ ജെസി അലക്സ്( ചെയര്‍പേഴ്സന്‍), എം.വി പ്രസന്നകുമാര്‍(ജനറല്‍ കണ്‍വീനര്‍).