പത്തനംതിട്ടയില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം 23 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേരി റോഡ് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 23ന് അരുവാപ്പുലം പഞ്ചായത്തിലെ മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേരി റോഡ് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 10 ന് കുമ്മണ്ണൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോന്നി മിനി ബൈപാസ് ഉദ്ഘാടനം ഒക്ടോബര്‍ 23ന്
കോന്നി മിനി ബൈപ്പാസിന്റെ ഉദ്ഘാടനവും കോന്നി- വെട്ടൂര്‍ -കൊന്നപ്പാറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും ഒക്ടോബര്‍ 23 രാവിലെ 10.30ന് കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി , ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മലയാലപ്പുഴയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 23 ന്
മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മലയാലപ്പുഴ പുതിയ ബസ് സ്റ്റാന്റ്, മണ്ണാറക്കുളഞ്ഞി മലയാലപ്പുഴ റോഡ്, വെട്ടൂര്‍ – കാഞ്ഞിരപ്പാറ – മലയാലപ്പുഴ റോഡ് തുടങ്ങിയവയാണ് പദ്ധതികള്‍. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം പി, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചള്ളം വേലിപ്പടി – പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23ന്
പ്രമാടം ഗ്രാമപഞ്ചായത്തിലെ ചള്ളം വേലിപ്പടി- പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 11.30 ന് പൂങ്കാവ് ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പ്രമാടം പഞ്ചായത്ത് ഓഫീസ് കൊട്ടി പിള്ളേത്ത്- ഐരേത്ത് റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

പത്തനംതിട്ടയില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം 23 ന്
പത്തനംതിട്ട നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച കുമ്പഴ-പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍-പത്തനംതിട്ട, പത്തനംതിട്ട-മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട-താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍-കാത്തോലിക്കേറ്റ് കോളജ് എന്നിവിടങ്ങളിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 23 രാവിലെ 12.30 ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. തിരുവല്ല-കുമ്പഴ റോഡില്‍ പരിയാരം- സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, പത്തനംതിട്ട നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തി എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23ന്
ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23 (വ്യാഴം) ഉച്ചയ്ക്ക് 2.30ന് കൊടുമണ്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ മുഖ്യ സാന്നിധ്യമാകും. റോഡ് ഫണ്ട് ബോര്‍ഡ് ടീം ലീഡര്‍ പി ആര്‍ മഞ്ചുഷ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ കെ കെ ശ്രീധരന്‍, വി എസ് ആശ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മെഴുവേലി, കോയിപ്രം വികസന സദസ് ഒക്ടോബര്‍ 23 ന്
കോയിപ്രം ഗ്രാമപഞ്ചായത്ത് വികസന സദസ് രാവിലെ 10.30 ന് പുല്ലാട് സെന്റ് ആന്റണിസ് പാരിഷ് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലിജോയ് കുന്നപ്പുഴ അധ്യക്ഷനാകും. മെഴുവേലി ഗ്രാമപഞ്ചായത്ത് വികസന സദസ് ഉച്ചയ്ക്ക് 2.30 ന് ഇലവുംതിട്ട ജെ പി ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സിപിഒക്ക് സസ്‌പെന്‍ഷന്‍

0
മലപ്പുറം: പരാതിയുമായി എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ...

മഞ്ചേരി മാലാംകുളത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി

0
മലപ്പുറം: മഞ്ചേരി മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യൻറേതെന്ന് സംശയിക്കുന്ന തലയോട്ടി...

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോഴും ദുരന്തബാധിതരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാതെ സർക്കാർ

0
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോഴും ദുരന്തബാധിതരുടെ അന്തിമ...

മഹാരാഷ്ട്രയിലെ നാഗ്പുരിൽ ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കവർച്ച

0
നാഗ്പുർ: ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കവർച്ച നടത്തി മോഷ്ടാക്കൾ....