പൊതുമരാമത്ത് വിഭാഗം അനുമതി നല്‍കുന്നില്ല ; മലപ്പുറത്ത് വ്യവസായ സംരംഭം അടച്ചു പൂട്ടലിന്റെ വക്കില്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: പാ​ണ​ക്കാ​ട് ഇ​ന്‍​ക​ല്‍-​കെ.​എ​സ്.​ഐ.​ഡി.​സി പ്രോ​ജ​ക്ടി​ല്‍ ത​ട​സ്സ​ര​ഹി​ത വൈ​ദ്യു​തി മു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം. വ്യ​വ​സാ​യ പാ​ര്‍​ക്കി​ലേ​ക്ക് മു​ണ്ടു​പ്പ​റ​മ്പ് 110 കെ.​വി സ​ബ്‌ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ആ​റു​കി​ലോ​മീ​റ്റ​ര്‍ ഡെ​ഡി​ക്കേ​റ്റ​ഡ്​ കേ​ബി​ള്‍ വ​ലി​ച്ചാ​ണ്​ വൈ​ദ്യു​തി എ​ത്തി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നാ​ല്‍, ര​ണ്ടു​മാ​സം മു​മ്പ് വൈ​ദ്യു​തി നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​ണ്ടു​പ്പ​റമ്പ് സ​ബ്‌ സ്​​റ്റേ​ഷ​ന്‍ മു​ത​ല്‍ ഇ​ന്‍​കെ​ല്‍ പാ​ര്‍​ക്ക് വ​രെ​യു​ള്ള കേ​ബി​ള്‍ സ്ഥാ​പി​ച്ച സ്ഥ​ലം പ​രി​ശോ​ധിച്ചെ​ങ്കി​ലും ത​ക​രാ​ര്‍ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

തു​ട​ര്‍​ന്ന്​ കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ അ​ണ്ട​ര്‍ ഗ്രൗ​ണ്ട് കേ​ബി​ള്‍ ഫാ​ള്‍​ട്ട് ലൊ​ക്കേ​റ്റ​ര്‍ എ​ത്തി​ച്ച്‌​ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മു​ണ്ടു​പ്പ​റ​മ്പ് ഫ​യ​ര്‍ സ്റ്റേഷ​ന്​ മു​ന്നി​ലാ​ണ് ത​ക​രാ​റെ​ന്ന്​ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് വൈ​ദ്യു​തി കേ​ബി​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ റോ​ഡ് കീ​റാ​ന്‍ ഇ​ന്‍​കെ​ല്‍ പി.​ഡ​ബ്ല്യു.​ഡി അ​ധി​കൃ​ത​ര്‍​ക്ക് ക​ത്ത് ന​ല്‍​കി. സാ​ങ്കേ​തി​ക കാ​ര​ണം ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ പൊ​തു​മ​രാ​മ​ത്ത്​ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. മ​ഴ​ക്കാ​ലം ക​ഴി​യാ​തെ റോ​ഡ്​ കീ​റാ​ന്‍ അ​നു​മ​തി​​യി​​ല്ലെ​ന്നാ​ണ്​ പൊ​തു​മ​രാ​മ​ത്ത്​ വി​ശ​ദീ​ക​ര​ണം.

ഇ​ന്‍​കെ​ലി​ല്‍ 50 യൂ​ണി​റ്റു​ക​ള്‍​ക്ക്​ സ്ഥ​ലം അ​നു​വ​ദി​ച്ച​തി​ല്‍ ചെ​രി​പ്പ്, ആ​ഭ​ര​ണം, പ്രി​ന്‍​റി​ങ്, പി.​വി.​സി ഡോ​ര്‍, പൈ​പ്പ്, ജ​ന​റേ​റ്റ​ര്‍ തു​ട​ങ്ങി​യ 40ഓ​ളം ക​മ്ബ​നി​ക​ളാ​ണ്​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ല്ലാം വ​ന്‍​കി​ട-​ഇ​ട​ത്ത​രം ക​മ്പ​നി​ക​ളാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​ര്‍ ജോ​ലി​ചെ​യ്യു​ന്നു. താ​ല്‍​ക്കാ​ലി​ക​മാ​യി ക​ണ​ക്​​ട്​ ചെ​യ്​​ത ലൈ​നു​ക​ള്‍ വ​ഴി​യാ​ണ്​​ ഇ​പ്പോ​ള്‍ വൈദ്യു​തി എ​ത്തു​ന്ന​ത്​.

വ​ലി​യ ക​മ്പ​നി​ക​ളാ​യ​തി​നാ​ല്‍ ലോ​ഡ്​ താ​ങ്ങു​ന്നി​ല്ല. ഒ​രു​ദി​വ​സം 30-40 ത​വ​ണ ക​റ​ന്‍​റ്​ പോ​കു​ന്ന​ത്​​ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക്​ ന​ഷ്​​ടം വ​രു​ത്തു​ന്ന​താ​യും ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ ഒ​രു​കോ​ടി​ക്ക്​ മു​ക​ളി​ലാ​ണ്​ ഓ​രോ യൂ​നി​റ്റി​നും ന​ഷ്​​ട​മാ​കു​ന്ന​തെ​ന്നും വ്യ​വ​സാ​യി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു. യൂ​ണി​റ്റു​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച്‌ വ്യ​വ​സാ​യ മ​ന്ത്രി, വൈ​ദ്യു​തി മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് അ​സോ​സി​യേ​ഷ​ന്‍ പ​രാ​തി ന​ല്‍​കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...