മകളുടെ വിവാഹത്തലേന്ന് മക്കളെയും ഭാര്യയെയും വെട്ടിയ സംഭവം ; അച്ഛന്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര : മകളുടെ വിവാഹത്തലേന്ന് മക്കളെയും ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച ഗൃഹനാഥനെ റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലായിരുന്ന ആറാലുംമൂട്, പൂജാ നഗർ മണ്ണറത്തല വീട്ടിൽ പ്രദീപ് ചന്ദ്രൻ(57) ആണ് റിമാൻഡിലായത്. തന്റെ ഇഷ്ടപ്രകാരമല്ലാതെ മകളുടെ വിവാഹം നടക്കുന്നതിനെ എതിർത്ത പ്രദീപ്ചന്ദ്രൻ, ഭാര്യ ശ്രീലത (47), മകൾ ലിജ (25), മകൻ ബെൻ (20) എന്നിവരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സംഭവത്തെത്തുടർന്ന് പോലീസ് അച്ഛൻ പ്രദീപ്ചന്ദ്രനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് തലയ്ക്ക് പരിക്കേറ്റ മകൾ ലിജ ബുധനാഴ്ച രാവിലെ നിശ്ചയിച്ച പ്രകാരം തൃശ്ശൂർ സ്വദേശിയെ വിവാഹം കഴിക്കുകയും ചെയ്തു.

ഗൾഫിലായിരുന്ന പ്രദീപ് ചന്ദ്രൻ കുറേ വർഷമായി നാട്ടിലാണ്. ബെംഗളൂരുവിൽ സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മകൾ ലിജ ഒപ്പം ജോലിചെയ്യുന്ന തൃശ്ശൂർ സ്വദേശിയുമായി പ്രണയത്തിലായി. ഇരുവരുടെയും വിവാഹം അച്ഛനായ പ്രദീപ് ചന്ദ്രന്റെ ഇഷ്ടമില്ലാതെ നിശ്ചയിച്ചു. ഇതിനെ തുടർന്നാണ് ഭാര്യയെയും മക്കളെയും ഇയാൾ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...