സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം ; സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് യുവതികള്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് വിഴിഞ്ഞം പോലീസ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും ഉടന്‍ നല്‍കും. പ്രതി സിന്ധുവിനെതിരെ കൂടുതല്‍ ആരോപണങ്ങളും പരാതികളും ഉയരുന്ന സാഹചര്യത്തിലാണ് പോലീസ് സിന്ധുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനക്കിടെ വ്യാജ വിസിറ്റിംഗ് കാര്‍ഡുകളും ബില്‍ ബുക്കും പോലീസ് കണ്ടെടുത്തു. പ്രതി പിടിയിലായതറിഞ്ഞ് 10 ഓളം പുതിയ പരാതികളാണ് പോലീസിന് ലഭിച്ചത്.

പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് വിവരങ്ങള്‍,കാള്‍ ഡീറ്റെല്‍സ് എന്നിവ പരിശോധിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് വിഴിഞ്ഞം പോലീസ്. പ്രതിക്കെതിരെ കോവളം പോലീസ് സ്റ്റേഷനില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് രണ്ട് കേസും മലയിന്‍കീഴ് സ്റ്റേഷനില്‍ വഞ്ചനാ കുറ്റത്തിനും കേസുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കടബാധ്യത കൂടിയതോടെ യുവതികള്‍ക്ക് പിടിച്ചു നില്‍ക്കാനാകാതെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച അഞ്ജു 20 പവനും ,ഐശ്വര്യ 50വനും പ്രതിയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സ്വര്‍ണ്ണം കോവളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എത്തിച്ച് വില്പന നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിഴിഞ്ഞം പോലീസ് ഉടന്‍ അപേക്ഷ നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...