ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം ; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പിന്നാലെ ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ആശുപത്രി അധികൃതര്‍. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് നൽകിയ നോട്ടീസിലാണ് ആശുപത്രി അധികൃതര്‍ ചികിത്സാ പിഴവ് സമ്മതിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണം നിലച്ചുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് വിദഗ്ധസംഘം പാലക്കാട് എത്തുന്നത്.

പാലക്കാട് പല്ലശ്ശനയില്‍ ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. വിഷയത്തില്‍ അനുകൂലമായ നടപടി ഉണ്ടാകുന്നവരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചിരുന്നു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കൻമാരല്ല’, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത് ; രൂക്ഷ വിമർശനവുമായി...

0
കൊച്ചി : ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു...

ചിറയിൻകീഴ് കയ്യാങ്കളി ; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി...

നാഗർകോവിൽ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോം കൂടി നിർമ്മിക്കും ; കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾക്ക് സാധ്യത

0
ചെന്നൈ : തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ വരുന്ന നാഗർകോവിൽ റെയിൽവേ സ്‌റ്റേഷനിൽ...

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...