കിറ്റെക്സില്‍നിന്ന് സിപിഎം സംഭാവന വാങ്ങിയ സംഭവം ; സഹായം തേടുന്നവര്‍ക്ക് നല്‍കുന്നത് മര്യാദയെന്ന് സാബു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്വന്റി 20 പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്ന കിറ്റെക്സ് കമ്പനിയില്‍നിന്ന് സി.പി.എം. 30 ലക്ഷംരൂപ തിരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയത് വിവാദമാകുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനാണ് സി.പി.എം. ജില്ലാനേതൃത്വം തുക ചെക്കായി കൈപ്പറ്റിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സംഭാവനവിവരങ്ങളിലാണ് കണക്ക് വന്നിരിക്കുന്നത്. സി.പി.എമ്മുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കിറ്റെക്സ് പുതിയ പ്ലാന്റ് കേരളത്തില്‍നിന്ന് തെലങ്കാനയിലേക്ക് മാറ്റുന്നതടക്കമുള്ള വിവാദങ്ങള്‍ മുറുകിയ സമയത്തുതന്നെയാണ് കമ്പനിയില്‍നിന്ന് പാര്‍ട്ടി പണം വാങ്ങിയത്.

ഒരു സൈഡിലൂടെ അവര്‍ നമ്മളെ ചവിട്ടുകയും മറുഭാഗത്തുകൂടി അവര്‍ പണംവാങ്ങുകയും ചെയ്യുകയാണെന്ന് കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബ് പറഞ്ഞു. രാഷ്ട്രീയക്കാരുടെ ജനങ്ങള്‍ കാണാത്ത മുഖമാണിത്. പരസ്യമായി അവര്‍ നമ്മളെ എതിര്‍ക്കും എന്നാല്‍ മറുഭാഗത്തുകൂടി സഹായം തേടും. സഹായം തേടുന്നവര്‍ക്ക് നല്‍കുന്നത് തങ്ങളുടെ മര്യാദയാണ്. ഇക്കാര്യത്തില്‍ അവരായിരുന്നു ഔചിത്യം കാട്ടേണ്ടിയിരുന്നതെന്നും സാബു പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....