പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തേക്കിന്‍ കാട് മൈതാനത്തെ ആൽമരച്ചില്ല മുറിച്ച സംഭവത്തിൽ രാഷ്ടീയപ്പാര് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തേക്കിന്‍ കാട് മൈതാനത്തെ ആൽമരച്ചില്ല മുറിച്ച സംഭവത്തിൽ രാഷ്ടീയപ്പാര് തുടരുന്നു. ധൈര്യമുണ്ടെങ്കിൽ തനിക്ക് മേൽ ചാണകവെള്ളം തളിക്കാൻ വാ എന്ന് ബിജെപിയെ  വെല്ലുവിളിച്ച് കോൺഗ്രസ് എംപി ടി.എന്‍. പ്രതാപന്‍ രംഗത്തെത്തി. തൃശൂരിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്നും പ്രതാപൻ പറഞ്ഞു. പ്രതാപൻ ഫീൽഡിൽ പോകാത്ത എംപിയെന്നായിരുന്നു സിപിഐ നേതാവും മന്ത്രിയുമായ കെ. രാജൻ തിരിച്ചടിച്ചത്. പ്രധാനമന്ത്രിയുടെ വേദിയില്‍ ചാണകവെള്ളം തളിക്കാനെത്തിയ കെഎസ് യു പ്രവര്‍ത്തകരെ അയച്ച പ്രതാപനെ അതേ നാണയത്തില്‍ നേരിടുമെന്ന ബിജെപി  പ്രസ്താവനയാണ് പ്രകോപനം. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍  ആര്‍എസ്എസുകാരുടെ അടികൊണ്ട പാടുള്ള മുഖവുമായി നടക്കുന്ന തന്നെ പേടിപ്പിക്കാന്‍ നോക്കെണ്ടെന്ന്  പ്രതാപന്‍ ആവര്‍ത്തിച്ചു. പണ്ട് കാലത്ത് തേജസ് പത്രം പിടിച്ചു നിന്ന പടം ഉയര്‍ത്തി താന്‍ പിഎഫ്ഐകാരനെന്ന് പറയുന്നത് പാപ്പരത്തമെന്നും മറുപടി. തൃശൂരില്‍ മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്നും പ്രതാപന്‍ പറഞ്ഞു.

ഇതോടെ പിന്നാലെ പ്രതാപനെ പരിഹസിച്ച് മന്ത്രി കെ. രാജനും രംഗത്തെത്തി. അരിവാള്‍ നെൽക്കതിരാണ് ഇടതു സ്ഥാനാര്‍ഥിയെന്നും തൃശൂരില്‍ വിജയം മറ്റെങ്ങും പോകില്ലെന്നും രാജന്‍ പറഞ്ഞു. അതിനിടെ ആലിന്‍റെ ചില്ല മുറിച്ചതില്‍ വടക്കുന്നാഥന്‍ ക്ഷേത്രം മാനെജരുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഹൈക്കോടതിക്ക് കൈമാറുമെന്ന്  കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡാണ് ചില്ല മുറിച്ചതെന്നായിരുന്നു ബിജെപി വാദം. മരം മുറി ജ്വലിപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കുന്ന മറുപടി നിര്‍ണായകമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...