കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവം ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ. ശരത്, പോയിന്റ്സ്മാൻമാരായ കെ സുനിത, കെ.എം ഷംന, സുധീഷ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സിഗ്നൽ പിഴവാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെയാണ് കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗികൾ പാളം തെറ്റിയത്. ശനിയാഴ്‌ച രാവിലെ സര്‍വീസ് നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കണ്ണൂര്‍ യാര്‍ഡില്‍ വെച്ചാണ് ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് നീക്കുന്നതിനിടെ ആയിരുന്നു അപകടം. ട്രെയിൻ പിറകോട്ട് എടുക്കുന്നതിനിടെ പിറകിലെ രണ്ട് ബോഗികൾ പൂർണമായും ട്രാക്കിന് പുറത്താകുകയും പാളംതെറ്റിയ കോച്ചുകള്‍ ഇടിച്ച് സിഗ്നല്‍ ബോക്‌സ് തകരുകയും ചെയ്‌തു. പിന്നീട് പാളം തെറ്റിയ ബോഗികൾ മാറ്റി 6.43 ഓടെയാണ് സര്‍വീസ് ആരംഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൽസ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതം ; എഎൽഎച്ച് ഹെലികോപ്റ്ററും ഡോർണിയർ വിമാനവും ഇന്ന് എത്തും

0
തിരുവനന്തപുരം : വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു....

കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി പരിശോധനകൾക്ക് ഇനി ചെലവേറും

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി പരിശോധനകൾ നടത്തണമെങ്കിൽ ഇനി...

10, 20 രൂപ കള്ളനോട്ടുകൾ വ്യാപകം ; പോളിമർ കറൻസികൾ വ്യാജനെ തടയുമെന്ന് പ്രതീക്ഷ

0
മുംബൈ: വലിയ മൂല്യമുള്ള നോട്ടുകളിൽ കള്ളനോട്ട് തിരിച്ചറിയാൻ ആളുകൾ ജാഗ്രത പുലർത്തുന്നതിനിടെ...

10, 20 രൂപ കള്ളനോട്ടുകൾ വ്യാപകം : പോളിമർ കറൻസികൾ വ്യാജനെ തടയുമെന്ന് പ്രതീക്ഷ...

0
മുംബൈ : വലിയ മൂല്യമുള്ള നോട്ടുകളിൽ കള്ളനോട്ട് തിരിച്ചറിയാൻ ആളുകൾ ജാഗ്രത...