കട തകര്‍ത്ത് ഫോണുകള്‍ മോഷ്ടിച്ച കേസ് ; ഹോം ഗാര്‍ഡും സുഹൃത്തും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊണ്ടോട്ടി നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ കട പൊളിച്ച് നാല് ലക്ഷം രൂപയുടെ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പൊലീസ് ഹോം ഗാര്‍ഡ് ഉള്‍പ്പെടെ രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയില്‍. കര്‍ണാടക പൊലീസിലെ ഹോം ഗാര്‍ഡ് മടിക്കേരി കൈക്കേരി ഗാന്ധിനഗര്‍ സ്വദേശി മോഹന്‍ കുമാര്‍ (27), ചിക്കബല്ലാപുരം തട്ടനാഗരിപള്ളി സ്വദേശി ഹരിഷ (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള മൊബൈല്‍ കടയുടെ പൂട്ട് തകര്‍ത്ത് ഹരിഷയാണ് ഫോണുകള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ബംഗളൂരുവില്‍ എത്തിയ ഇയാള്‍ ഹോം ഗാര്‍ഡ് മോഹന്‍കുമാറിന്റെ സഹായത്തോടെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തുകയായിരുന്നു. കര്‍ണാടക-ആന്ധ്ര അതിര്‍ത്തി പ്രദേശമായ ബാഗ്യപള്ളിയില്‍ നിന്ന് ഹരിഷയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയതോടെയാണ് കേസിന് തുമ്പായത്. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് കേസില്‍ മോഹന്‍ കുമാറിന്റെ പങ്ക് കണ്ടെത്താനായതെന്ന് പോലീസ് വ്യക്തമാക്കി.

2023ല്‍ മാവൂരിലെ മൊബൈല്‍ കട പൊളിച്ച് മൊബൈലുകള്‍ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഹരിഷ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. 2021ല്‍ ഭിക്ഷാടനത്തിന് കേരളത്തിലെത്തിയ ഹരിഷ പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. ഇയാള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാവൂര്‍, കുന്ദമംഗലം, കല്‍പ്പറ്റ, മാനന്തവാടി, ഇരിട്ടി, പയ്യന്നൂര്‍, കൂത്തുപറമ്പ് സ്റ്റേഷനുകളിലായി 10 ഓളം കളവ് കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...