ഇലക്ട്രിക് ബസ് ലാഭത്തില്‍ ; മന്ത്രി ഗണേഷ്കുമാറിനെ തള്ളി കെഎസ്ആര്‍ടിസി വാർഷിക റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്‍റെ വാദം തള്ളി കെഎസ്ആര്‍ടിസിയുടെ  വാർഷിക റിപ്പോർട്ട്. ഇ ബസ് ലാഭത്തിലാണ്. ഏപ്രിൽ മുതൽ ഡിസംബർ വരെ 288. 91 ലക്ഷം ലാഭമുണ്ടാക്കി. ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപ ശമ്പളവും ഇന്ധനത്തിനും ചെലവുവരുന്നു. 36.66 രൂപ ശരാശരി വരുമാനം ലഭിച്ചു. ചെലവുകൾ കഴിഞ്ഞ് കി.മീറ്ററിന്  8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗതാഗത മന്ത്രിയായിരുന്ന ആന്‍റണി രാജുവും കെഎസ്ആര്‍ടിസിയും സിറ്റി സര്‍വ്വീസിനെ വാനാളം പുകഴ്ത്തുന്നതിനിടെയായിരുന്നു ഇലട്രിക് ബസ്സുകൾ വെള്ളാനയെന്ന് തുറന്നടിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍ രംഗത്തെത്തിയത്.

ഇനി ഇലട്രിക് ബസ്സുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സര്‍വ്വീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കി.  സംഗതി വിവാദമായി. തലസ്ഥാനവാസികൾ നെഞ്ചേറ്റിയ സര്‍വ്വീസിനെ അങ്ങനെയങ്ങ് വിട്ട് കൊടുക്കാനാകില്ലെന്ന് എംഎൽഎ വികെ പ്രശാന്ത് നിലപാടെടുത്തു. നയപരമായ തീരുമാനങ്ങൾ പുനപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനിടെയാണ് കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...

ഡൽഹിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവത്തിൽ പോലീസിൻ്റെ നിർണായക...

0
ഡൽഹി: ഡൽഹിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട...

ചിറയിൻകീഴിലെ കയ്യാങ്കളി : ‘ഒരു എംഎൽഎ ഇങ്ങനെ ആകാൻ പാടില്ലായിരുന്നു’ ; രമ്യാ ഹരിദാസിനെതിരെ...

0
ചിറയിൻകീഴ് : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനവുമായി...