ശബരിമല തീർത്ഥാടകരിൽ നിന്ന് കെഎസ്ആർടിസി അമിതനിരക്ക് ഈടാക്കിയ സംഭവം ; ഇടപെട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല തീർഥാടകരിൽ നിന്ന് കെഎസ്ആർടിസി അമിതനിരക്ക് ഈടാക്കിയ നടപടിയിൽ ഇടപെട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും സിസിഐ നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. തീർഥാടകരിൽ നിന്ന് നിലയ്ക്കൽ മുതൽ പമ്പ വരെ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു. ഈ വിഷയത്തിൽ ആണ്‌ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടായിരിക്കുന്നത്.

നിലക്കൽ – പമ്പ റൂട്ട് അടക്കം 31 റൂട്ടുകളിൽ ശബരിമല സീസൺ സമയത്തും അല്ലാത്തപ്പോഴും ഈടാക്കുന്ന ചാർജ് അടക്കമുള്ള 9 ചോദ്യങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് സിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരും കെഎസ്ആർടിസിയും നൽകുന്ന റിപ്പോർട്ട് കണക്കിലെടുത്താകും ശബരിമല തീർത്ഥാടകർക്കുള്ള നിരക്ക് പുന പരിശോധിക്കുന്ന കാര്യത്തിൽ കോമ്പറ്റീഷൻ കമ്മീഷൻ തീരുമാനമെടുക്കുക. സുപ്രിം കോടതി അഭിഭാഷകൻ ഷൈൻ പി ശശിധരന്റെ പരാതിയിലാണ് കോമ്പറ്റീഷൻ കമ്മീഷന്റെ ഇടപെടൽ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം കേരളത്തിന് തിരിച്ചടി ; പ്രതിവർഷം ഒരു ലക്ഷം...

0
കോഴിക്കോട്: റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിന് കനത്ത...

കൊച്ചി ഫോറം മാളിന് സമീപത്തെ തട്ടുകടക്ക് അടുത്ത് ചോരക്കുഞ്ഞ് ; അമ്മത്തൊട്ടിലിലേക്ക് കൈമാറി

0
കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന്...

ഈ വർഷം ട്രംപ് ഇന്ത്യയിലേക്കില്ല ; ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി

0
ദില്ലി: ഡോണൾഡ് ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് സൂചിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി...

ആരതിയുടെ മരണം : ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ഇന്ന് കോടതിയിൽ ഹാജരാക്കും‌‌‌

0
തിരുവനന്തപുരം: ആറ്റുകാലിൽ 27കാരി ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ്...